Crypto.com breach : വന്‍ സുരക്ഷ വീഴ്ച; 111 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ അടിച്ചുമാറ്റി ഹാക്കര്‍മാര്‍

എങ്ങനെയാണ് സൈബര്‍ ആക്രമണം നടന്നത് എന്ന്  കമ്പനി സിഇഒ ക്രിസ് മാര്‍സലാക്ക് വെളിപ്പെടുത്തിയിട്ടില്ല. 

Hundreds of accounts compromised, ETH worth $15 million reportedly stolen

ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ ക്രിപ്റ്റോ കറന്‍സി എക്സേഞ്ചായ ക്രിപ്റ്റോ.കോമില്‍ (Crypto.com) ല്‍ വന്‍ സുരക്ഷ വീഴ്ച. കമ്പനി സിഇഒ ക്രിസ് മാര്‍സലാക്ക് സുരക്ഷ വീഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. 400 ഓളം അക്കൌണ്ടുകള്‍ ആക്രമിക്കപ്പെടുകയും ഇതില്‍ നിന്നും ക്രിപ്റ്റോ കറന്‍സി കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ ക്രിപ്റ്റോകറന്‍സി നഷ്ടപ്പെട്ടത് കാണിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

എങ്ങനെയാണ് സൈബര്‍ ആക്രമണം നടന്നത് എന്ന്  കമ്പനി സിഇഒ ക്രിസ് മാര്‍സലാക്ക് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഈ ക്രിപ്റ്റോ പ്ലാറ്റ്ഫോമില്‍ നിന്നുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. അതേ സമയം സെക്യൂരിറ്റി സ്ഥാപനമായ പീക്ക്ഷീല്‍ഡിന്‍റെ കണക്ക് പ്രകാരം, 111 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി ഹാക്കര്‍മാര്‍ അടിച്ചുമാറ്റിയെന്നാണ് പറയുന്നത്. അതേ സമയം ഒഎക്സ്ടി റിസര്‍ച്ചിന്‍റെ കണക്ക് പ്രകാരം, 33 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍‍ നഷ്ടം ഈ ആക്രമണത്തിലൂടെ സംഭവിച്ചുവെന്നാണ് പറയുന്നത്. 

സ്പോണ്‍സര്‍ഷിപ്പ് ഡീലുകളിലൂടെ വലിയതോതില്‍ പ്രശസ്തമായ സൈറ്റാണ് ക്രിപ്റ്റോ.കോം. അതേ സമയം ഉപയോക്താക്കളുടെ ഫണ്ടുകള്‍ സുരക്ഷിതമാണ് എന്നാണ് ക്രിപ്റ്റോ.കോം അവകാശപ്പെടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios