വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ മാറ്റം വരുന്നു; സെറ്റിങ്‌സിനായി ചെയ്യേണ്ടത്...

ഇവന്‍റ് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അത് കാണാനും അക്സപ്റ്റ് ചെയ്യാനുമാകുമെന്ന പ്രത്യേകതയുമുണ്ട്

How to create and edit events in WhatsApp groups

വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ചാറ്റിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന ക്രിയേറ്റ് ഇവന്‍റ് ഫീച്ചർ ഇനി സാധാരണ ഗ്രൂപ്പ് ചാറ്റിലും ലഭ്യമാകും. ഇവന്‍റ് വിവരങ്ങളായ പേര്, വിശദാംശങ്ങൾ, തിയതി, ഓപ്ഷണൽ ലൊക്കേഷൻ, വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ തുടങ്ങിയവയുടെ സേവനങ്ങളും ഈ ഫീച്ചറിലെത്തുന്നതോടെ പ്രയോജനപ്പെടുത്താം. ഇമേജ്, ഡോക്യുമെന്‍റ്, ഓഡിയോ, കോൺടാക്ട്, ലൊക്കേഷൻ എന്നിവ ചേർക്കാനുള്ള പേപ്പർ ക്ലിപ്പ് ഓപ്ഷനിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിലേക്ക് ഇവന്‍റ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ടാകും. ഇവന്‍റ് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അത് കാണാനും അക്സപ്റ്റ് ചെയ്യാനുമാകുമെന്ന പ്രത്യേകതയുമുണ്ട്. വൈകാതെ ഫീച്ചർ എല്ലാവർക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

How to create and edit events in WhatsApp groups

How to create and edit events in WhatsApp groups

നേരത്തെ വാട്‌സ്ആപ്പ് ട്രാൻസ്ക്രൈബ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. റെക്കോർഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തർജ്ജമ ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചറാണിത്.  ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകളിലാവും തുടക്കത്തിൽ ഈ സൗകര്യം ലഭിക്കുക. വാട്‌സ്ആപ്പിന്‍റെ 2.24.7.8 ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതുവഴി ആപ്പിലെത്തും. പിന്നെ ആപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാൻസ്‌ക്രൈബ് ചെയ്യാനാവും. ഫോണിൽ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക. ശബ്ദ സന്ദേശങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എൻക്രിപ്ഷൻ സുരക്ഷ ഉറപ്പുവരുത്താൻ ഇത് സഹായിക്കും എന്നാണ് സൂചനകൾ.

ചിത്രങ്ങളും വീഡിയോകളും സ്ഥിരമായി അയക്കുന്നവർക്ക് സഹായകമാകുന്ന അപ്‌ഡേഷനും ആപ്പ് അവതരിപ്പിച്ചിരുന്നു. അയക്കുന്ന ഫയലിന്റെ മീഡിയ ക്വാളിറ്റി മുൻകൂറായി സെറ്റ് ചെയ്‌തുവയ്‌ക്കാനുള്ള ഓപ്ഷനാണിത്. ഇതോടെ ഓരോ ഫയലിനുമായി എച്ച്‌ഡി മോഡ് സെലക്‌ട് ചെയ്യുക എന്ന കടമ്പ  ഒഴിവാക്കാനാകും. ഇതിനായി മീഡിയ അപ്‌ലോഡ് ക്വാളിറ്റി ഓപ്‌ഷനിൽ ചെന്ന് എച്ച്‌ഡി ഓപ്‌‌ഷൻ തെരഞ്ഞെടുത്ത് സെറ്റ് ചെയ്‌താൽ മതി. ആപ്പ് തുറന്ന് സെറ്റിങ്സിലെ സ്റ്റോറേജ് ആന്റ് ഡാറ്റ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ 'മീഡിയ അപ്‌ലോഡ് ക്വാളിറ്റി' എന്നൊരു ഓപ്ഷൻ കാണാം. സ്റ്റാൻഡേർഡ് ക്വാളിറ്റി, എച്ച്‌ഡി ക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകൾ ഇതിനുള്ളിലുണ്ട്. ഇവയിൽ നിന്ന് എച്ച്‌ഡി ക്വാളിറ്റി സെലക്ട് ചെയ്താൽ സംഗതി സിമ്പിളായി സെറ്റ് ചെയ്യാം.

Read more: മൊബൈല്‍ താരിഫ് കൂട്ടിയതിൽ സങ്കടമുണ്ടോ...പരിഹാരമുണ്ടാക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios