സര്‍ക്കാര്‍ വക ഇന്‍റര്‍നെറ്റ് വിച്ഛേദിക്കല്‍; രാജ്യത്തിന് നഷ്ടം 9200 കോടി

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ജമ്മു-കശ്മീരില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത് ഈ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കശ്മീരിലെ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത് മാത്രം 110 കോടി രൂപയോളം രാജ്യത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് പഠനം പറയുന്നു.

How internet shutdowns cost India more than 9200 crore in 2019

ദില്ലി: വിവിധ പ്രശ്നങ്ങളുടെ പേരില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതില്‍ രാജ്യത്തിന് നഷ്ടമായത് 9200 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകള്‍. ലോകത്ത് ഇന്‍റര്‍നെറ്റ് വിച്ഛേദങ്ങള്‍ സാമ്പത്തിക രംഗത്ത് ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ച ടോപ്പ് 10 വിപിഎന്‍ പഠനമാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ലോക ഇന്‍റര്‍നെറ്റ് സൊസേറ്റിയുടെ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണ്‍ ടൂള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ലോകബാങ്ക്, ഐടിസിയു, യൂറോസ്റ്റാറ്റ്, യുഎസ് സെന്‍സസ് ബ്യൂറോ എന്നിവയുമായി സഹകരിക്കുന്ന സ്ഥാപനമാണ് ലോക ഇന്‍റര്‍നെറ്റ് സൊസേറ്റി.

Read More വര്‍ഗ്ഗീയ സംഘര്‍ഷം: തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു

ആഫ്രിക്കയിലാണ് ഇന്‍റര്‍നെറ്റ് ഇല്ലായ്മ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയത് ഇത് 300 ശതകോടി അമേരിക്കന്‍ ഡോളറോളം വരും. പിന്നില്‍ ഇറാഖാണ് ഇവിടെ ഇന്‍റര്‍നെറ്റ് ഇല്ലാത്തതിനാല്‍ നഷ്ടം 230 ശതകോടി അമേരിക്കന്‍ ഡോളറാണ് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.  2019ല്‍ ഇന്ത്യയില്‍ 100 ല്‍ അധികം ഇന്‍റര്‍നെറ്റ് വിച്ഛേദങ്ങള്‍ നടന്നു. ഇതുവഴി ഉപയോക്താവിന് നഷ്ടമായ ഇന്‍റര്‍നെറ്റ് ഉപയോഗ സമയം 4,196 മണിക്കൂര്‍ ആണെന്ന് പഠനം പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ജമ്മു-കശ്മീരില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത് ഈ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കശ്മീരിലെ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത് മാത്രം 110 കോടി രൂപയോളം രാജ്യത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് പഠനം പറയുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വ്യാപിച്ചതോടെ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.

Read More: 2019ലെ ഏറ്റവും മോശം പാസ് വേര്‍ഡുകള്‍ ഇവയാണ്.!

ഈ മാസം ആദ്യം വന്ന ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണ്‍ ട്രാക്കറിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം ലോകത്തിലെ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളുടെ 67 ശതമാനം നടന്നത് ഇന്ത്യയിലാണെന്നാണ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15വരെ ഇന്ത്യയില്‍ 95 തവണ വിവിധ സ്ഥലങ്ങളിലായി ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios