വാതുവയ്പ്പ്, ചൂതാട്ട ഗെയിം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ അനുവദിച്ച് ഗൂഗിള്‍

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പോളിസി മാറ്റം നിലവില്‍ വരുന്നതോടെ അംഗീകൃതവും നിയമവിധേയവുമായ ചൂതാട്ട ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ അനുമതി നൽകുമെന്നാണ് സൂചന. 

Google Play Allows Gambling Betting Apps in 15 New Countries Including US Canada and Australia

ന്യൂയോര്‍ക്ക്: വാതുവയ്പ്പ്, ചൂതാട്ട ഗെയിം ആപ്ലിക്കേഷനുകള്‍ക്ക് പ്ലേസ്റ്റോറില്‍ അനുമതി നൽകാനൊരുങ്ങി ഗൂഗിള്‍. എന്നാല്‍ ചില രാജ്യങ്ങളില്‍ മാത്രമായിരിക്കും ഇത്. റിപ്പോർട്ട് പ്രകാരം അമേരിക്ക ഉള്‍പ്പടെ 15 രാജ്യങ്ങൾക്കാണ് അനുമതി ഇപ്പോൾ നൽകുക.  നിലവില്‍ ചൂതാട്ട് ആപ്ലിക്കേഷന് അനുമതിയുള്ളത്  ബ്രസീല്‍, ഫ്രാന്‍സ്, അയര്‍ലണ്ട്, യു.കെ. എന്നീ നാല് രാജ്യങ്ങളില്‍ മാത്രമാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പോളിസി മാറ്റം നിലവില്‍ വരുന്നതോടെ അംഗീകൃതവും നിയമവിധേയവുമായ ചൂതാട്ട ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ അനുമതി നൽകുമെന്നാണ് സൂചന.  കാനഡ, കൊളംബിയ, ഓസ്‌ട്രേലിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ജര്‍മനി, ജപ്പാന്‍, മെക്‌സികോ, ന്യൂ സീലാന്‍ഡ്, നോര്‍വേ, റൊമാനിയ, സ്‌പെയ്ന്‍, സ്വീഡന്‍, യു.എസ്. എന്നിവിടങ്ങളില്‍ പുതിയ പോളിസി വരുന്നതോടെ  ചൂതാട്ട ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും.  

ഈ രാജ്യങ്ങളിൽ സര്‍ക്കാര്‍ അനുമതികളോടും രജിസ്‌ട്രേഷനോടും കൂടിയുള്ള ആപ്പുകള്‍ക്ക് മാത്രമേ പ്ലേ സ്റ്റോറില്‍ അനുമതി നൽകു. നിയമ വിധേയമായി തന്നെ വാതുവയ്പ്പ്, ചൂതാട്ടം എന്നിവ നിരോധിക്കപ്പെട്ട ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പുതിയ നയം മാറ്റം നടപ്പാക്കില്ല. ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ഫാന്‍റസി  ഗെയിമുകളെ അടക്കം ഇന്ത്യയില്‍ ഗൂഗിള്‍ പുറത്ത് നിര്‍ത്തിയിരിക്കുകയാണ് ഇന്ത്യയില്‍. അതേ സമയം ചൂതാട്ടം സംബന്ധിച്ച് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ വ്യത്യാസമായതിനാല്‍ അമേരിക്കയില്‍ പുതിയ നയമാറ്റം വന്നാലും ആഭ്യന്തര തലത്തില്‍ നിയന്ത്രണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം മാര്‍ച്ച് 1 മുതലാണ് പുതിയ നയം15 രാജ്യങ്ങളില്‍ ഗൂഗിള്‍ നടപ്പിലാക്കുന്നത്. കൂടുതല്‍ ഡെവലപ്പര്‍മാര്‍ക്ക് അവസരം നല്‍കുന്നതും, അതിനൊപ്പം ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതുമായ നടപടിയാണ് റിയല്‍ മണി ഗംബ്ലിംഗ്, ഗെയിംസ് എന്നിവ പ്ലേ സ്റ്റോറില്‍ അനുവദിക്കുന്ന രീതിയിലൂടെ പ്രവര്‍ത്തികമാക്കുന്നത് - ഗൂഗിള്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios