ഇന്ധനം അധികം ചിലവാകാതെ എങ്ങനെ വേഗം എത്താം; ഗൂഗിൾ മാപ്പ് പറഞ്ഞുതരും.!

യുഎസിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) എണ്ണംവർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഗൂഗിൾ മാപ്‌സ് നിലവിൽ ഇവിക്കും ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) വാഹനങ്ങൾക്കും ഒരേ റൂട്ടുകളാണ് കാണിച്ചുകൊടുക്കുന്നത്. 

Google Maps Working on Offering Fuel-Efficient Routes for EVs, Hybrids

ന്യൂയോര്‍ക്ക്:  ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് വഴി ഇനി ഇഷ്ടമുള്ള എവിടെയും പോകാമെന്നാണ് ഗൂഗിൾ മാപ്പ്സ് പറയുന്നത്. ഉപയോക്താക്കളുടെ കാറിനുള്ളിലെ എഞ്ചിൻ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് കാണിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. 

വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഫീച്ചർ കഴിഞ്ഞ വർഷമാണ് ഗൂഗിൾ അവതരിപ്പിച്ചത്. യുഎസിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) എണ്ണംവർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഗൂഗിൾ മാപ്‌സ് നിലവിൽ ഇവിക്കും ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) വാഹനങ്ങൾക്കും ഒരേ റൂട്ടുകളാണ് കാണിച്ചുകൊടുക്കുന്നത്. 

രണ്ട് എഞ്ചിനുകളും വ്യത്യസ്‌തമായാണ്  പ്രവർത്തിക്കുന്നത്. അതായത് ഒരു ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ  വാഹനത്തിന്റെ ഇന്ധനക്ഷമതയുള്ള റൂട്ട് ഒരു ഇലക്ട്രിക് വാഹനത്തിന് കാര്യക്ഷമമായിരിക്കണമെന്നില്ല, തിരിച്ചും.

ഗൂഗിൾ മാപ്‌സിന്റെ ഏറ്റവും പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 11.39-ന്റെ കോഡിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. നിലവിൽ ഇത് ഉപയോക്താക്കൾക്ക് ദൃശ്യമല്ല. വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഫീച്ചർ  വാഹനത്തിന്റെ തരം അടിസ്ഥാനമാക്കിയുള്ള റൂട്ടുകൾ കാണിക്കില്ല. 

പകരം എല്ലാത്തരം വാഹനങ്ങൾക്കും പോയിന്റ് എ മുതൽ ബി വരെയുള്ള ഒരൊറ്റ ഇന്ധനക്ഷമതയുള്ള റൂട്ടാണ് കാണിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഏകദേശം 2,000 ടോൾ റോഡുകൾക്ക് ഗൂഗിൾ മാപ്‌സ് ആപ്പിൽ ടോൾ വില കണക്കാക്കാൻ കഴിയുമെന്ന് ജൂണിൽ ഗൂഗിൾ പ്രഖ്യാപിച്ചു. 

കമ്പനി പറയുന്നതനുസരിച്ച്, ടോൾ ഉണ്ടോ ഇല്ലയോ, ആഴ്ചയിലെ ദിവസം, ടോൾ കടക്കുന്ന സമയം തുടങ്ങിയ ഘടകങ്ങളും ഫീച്ചർ  ഉപയോക്താവിനെ അറിയിക്കും.

ഗൂ​ഗിൾ മാപ്പിൽ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയാക്കി, അറസ്റ്റ്

ഒരു വഴിക്ക് പോകാന്‍ ഇറങ്ങിയാന്‍ ടോള്‍ എത്രയാകും; നേരത്തെ അറിയാം ഗൂഗിള്‍ മാപ്പ് സഹായിക്കും.!

Latest Videos
Follow Us:
Download App:
  • android
  • ios