ശ്രദ്ധിക്കുക; ഗൂഗിള്‍ മാപ്പില്‍ അടിമുടി മാറ്റം

ലൊക്കേഷന്‍ വിവരങ്ങള്‍ സേവ് സേവ് ചെയ്യുന്നതില്‍ ഗൂഗിള്‍ മാപ്പ് നടപ്പിലാക്കിയിരിക്കുന്ന മാറ്റം വലിയ ഇംപാക്ടാണ് സൃഷ്ടിക്കുക

Google Maps makes big change in users location data is stored

കാലിഫോര്‍ണിയ: യൂസര്‍ ഡാറ്റ വിവരങ്ങളില്‍ വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്‌സ്. ക്ലൗഡില്‍ നിന്ന് മാറ്റി ഫോണില്‍ തന്നെ യൂസര്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സംവിധാനമൊരുക്കും എന്ന് ഗൂഗിള്‍ മാപ്പ് ഡിസംബറില്‍ നടത്തിയ പ്രഖ്യാപനം ലോക വ്യാപകമായി നിലവില്‍ വന്നതായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ലൊക്കേഷന്‍ അറിയാന്‍ ആളുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. 

ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ സേവ് ചെയ്യുന്നതില്‍ ഗൂഗിള്‍ മാപ്പ് നടപ്പിലാക്കിയിരിക്കുന്ന മാറ്റം വലിയ ഇംപാക്ടാണ് സൃഷ്ടിക്കുക. ഇതോടെ യൂസര്‍മാര്‍ക്ക് തങ്ങളുടെ ഡാറ്റയിന്‍മേല്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. എന്നാല്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് ഇത് തടസം സൃഷ്ടിച്ചേക്കും. നിലവില്‍ കേസുകളിലെ അന്വേഷങ്ങള്‍ക്കായി ഗൂഗിള്‍ മാപ്പിലെ വിവരങ്ങള്‍ വ്യാപകമായി അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കാറുണ്ട്. പുതിയ മാറ്റത്തോടെ ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ ഹിസ്റ്ററി ഇനി മുതല്‍ ടൈംലൈന്‍ എന്നാണ് കാണുക. ദിവസം, ട്രിപ്സ്, ഇന്‍സൈറ്റ്സ്, സ്ഥലങ്ങള്‍, സിറ്റികള്‍, ലോക രാജ്യങ്ങള്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ ഇതില്‍ കാണാനാകും. ഏതെങ്കിലുമൊരു യാത്രാ സംവിധാനത്തില്‍ എത്ര ദൂരം സഞ്ചരിച്ചു എന്ന വിവരം ഗൂഗിള്‍ നല്‍കും. 

Read more: ഇന്ത്യയില്‍ നിന്ന് 'സാറ' ഫൈനലില്‍; പ്രഥമ 'മിസ് എഐ' മത്സരത്തിന്‍റെ അന്തിമ പട്ടിക പുറത്ത്

ലോകമെമ്പാടുമുള്ള യൂസര്‍മാരുടെ വിവരങ്ങളില്‍ ഗൂഗിള്‍ മാപ്പ് പുതിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സംവിധാനം ലഭ്യമാകുമ്പോള്‍ ഗൂഗിളിന്‍റെ നോട്ടിഫിക്കേഷന്‍ നിങ്ങളുടെ ഫോണുകളില്‍ ലഭിക്കും. ഇതുവഴി പുതിയ സംവിധാനത്തിലേക്ക് ലൊക്കേഷന്‍ ഹിസ്റ്ററി മൈഗ്രേറ്റ് ചെയ്യാം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ടൈംലൈന്‍ ഡാറ്റ ആപ്പില്‍ നിന്ന് നീക്കംചെയ്യപ്പെടും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read more: ചാര്‍ജ് ചെയ്യാന്‍ കഷ്‌ടപ്പെടേണ്ട, ഇലക്ട്രിക് വാഹനങ്ങളുടെ തലവര മാറാന്‍ സാധ്യത; സോളാര്‍ വിദ്യ വികസിപ്പിച്ച് ഐഐടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios