നിങ്ങളുടെ ചുമ തിരിച്ചറിയും നിങ്ങളുടെ ഫോണ്‍; പുതിയ പ്രത്യേകത വരുന്നത് ഇങ്ങനെ

പിക്സല്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിക്കും എന്നാണ് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Google likely working on two built-in snores, cough detection features

ന്യൂയോര്‍ക്ക്: ഫോണ്‍ ഉപയോഗിക്കുന്നയാള്‍ രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് എത്ര തവണ ചുമച്ചു തുടങ്ങിയ കാര്യങ്ങള്‍ അയാളുടെ ഫോണ്‍ പറഞ്ഞു തന്നാല്‍ എങ്ങനെയിരിക്കും. ഇത്തരം ഒരു സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍ (Google). ഇതുവഴി ചുമയോ തുമ്മലോ ഉണ്ടായാല്‍ തിരിച്ചറിയാന്‍ ആന്‍ഡ്രോയ്ഡ് ഫോണിന് (Android Phone) സാധിക്കും.

പിക്സല്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിക്കും എന്നാണ് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംവിധാനം നിലവില്‍ വന്നാല്‍ മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ പ്രത്യേകത ലഭിക്കും.

ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് ടൊയോട്ട ഫോര്‍ച്യൂണര്‍ തോട്ടില്‍ വീണു!

ഈ സൗകര്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഹെല്‍ത്ത് സ്റ്റഡീസ് ആപ്പിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലില്‍ ചില കോഡുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. അസ്ലീപ്പ് ഓഡിയോ കളക്ഷന്‍ എന്ന പേരില്‍ ഗൂഗിള്‍ നടത്തുന്ന ഒരു പഠനവുമായി ബന്ധപ്പെട്ട കോഡുകളാണിത്. ഗൂഗിള്‍ ജീവനക്കാര്‍ക്ക് എസ്ലീപ്പ് ഓഡിയോ കളക്ഷന്‍ (aSleep Audio Collection) എന്ന പേരില്‍ ശേഖരിച്ച പരീക്ഷണ ക്ലിപ്പുകള്‍ കൂടുതല്‍ പഠനത്തിനായി ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തികളുടെ ഉറക്കം നീരീക്ഷിക്കുന്ന സാങ്കേതിക വിദ്യ കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് വാര്‍ത്ത. ഒരു വ്യക്തിയുടെ ഉറക്കത്തിലെ ഒരോ ശാരീരിക കാര്യങ്ങളും കണക്കിലാക്കുവാനുള്ള ഒരു സംവിധാനമാണ് മെച്ചപ്പെട്ട അല്‍ഗൊരിതവും തിരിച്ചറിയാനുള്ള കഴിവും നല്‍കാന്‍ ഹെല്‍ത്ത് സെന്‍സിങ് ടീം വികസിപ്പിക്കുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്.

ഒടുവില്‍ ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്ന ഫോണ്‍ വെളിപ്പെടുത്തി; അത് 'ഐഫോണ്‍ അല്ല'

Latest Videos
Follow Us:
Download App:
  • android
  • ios