കോടിക്കണക്കിന് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ ആഗ്രഹിച്ച പ്രത്യേകത എത്തുന്നു.!
ഇത്തരത്തില്‍ ടാപ്പ് ചെയ്താല്‍ പുതുതായി മൂന്ന് ബട്ടണുകള്‍ കൂടി നിങ്ങള്‍ക്ക് സ്ക്രീനില്‍ ലഭിക്കും. ക്ലോസ്, ഡിലീറ്റ്, സെന്‍റ് ഇറ്റ്. ഇത് ആവശ്യം പോലെ ഉപയോഗിക്കാം. നിങ്ങളുടെ സംഭാഷണം റെക്കോഡ് ചെയ്യുമ്പോള്‍ അതിന് അനുസരിച്ച് കീബോര്‍ഡിന് താഴെ ഗൂഗിള്‍ അസിസ്റ്റന്‍റ് വെളിച്ചം പ്രകാശിക്കും.
കഴിഞ്ഞ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ഗൂഗിള്‍ പിക്സല്‍ ഫോണിലെ സംസാരം എഴുതുന്ന പ്രത്യേകത അവതരിപ്പിച്ചത്. ഗൂഗിളിന്‍റെ ജി-ബോര്‍ഡ് ആപ്പില്‍ ഉടന്‍ തന്നെ ഈ പ്രത്യേകത ലഭിക്കും. ഇപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്‍റിലേക്ക് ഈ പ്രത്യേകത ചേര്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാകുന്നു എന്നാണ് റിപ്പോര്‍ട്ട്. 9 ടു 5 ഗൂഗിളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എല്ലാം ലഭിക്കുന്ന തരത്തിലാണ് നടപ്പിലാക്കുന്നത്. ഇത് പ്രകാരം ഗൂഗിള്‍ അസിസ്റ്റന്‍റില്‍ “Speak now to type hands free” എന്ന് ലഭിക്കുന്ന ഐക്കണ്‍ ടാപ്പ് ചെയ്താല്‍ നിങ്ങള്‍ സംസാരിക്കുന്നത് ഫോണ്‍ ടൈപ്പ് ചെയ്ത് തരും.
ഇത്തരത്തില്‍ ടാപ്പ് ചെയ്താല്‍ പുതുതായി മൂന്ന് ബട്ടണുകള്‍ കൂടി നിങ്ങള്‍ക്ക് സ്ക്രീനില്‍ ലഭിക്കും. ക്ലോസ്, ഡിലീറ്റ്, സെന്‍റ് ഇറ്റ്. ഇത് ആവശ്യം പോലെ ഉപയോഗിക്കാം. നിങ്ങളുടെ സംഭാഷണം റെക്കോഡ് ചെയ്യുമ്പോള്‍ അതിന് അനുസരിച്ച് കീബോര്‍ഡിന് താഴെ ഗൂഗിള്‍ അസിസ്റ്റന്‍റ് വെളിച്ചം പ്രകാശിക്കും. എല്ലാം ആപ്പുകളിലും ഈ ജി-ബോര്‍ഡ് പ്രത്യേകത ഉപയോഗിക്കാം എന്നാണ് സൂചന.
2019ല്‍ ഇത് ഗൂഗിള്‍ പിക്സല്‍ ഫോണില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രത്യേകത ജി-മെയില്‍ കംപോസ് ചെയ്യാന്‍ മാത്രം ഉതകുന്നതായിരുന്നു. ഇനി വിവിധ ചാറ്റ് ആപ്പുകളിലും ഫേസ്ബുക്കിലും ഒക്കെ പ്രയോജനപ്പെടുത്താം.
നിലവില്‍ എപികെ ഫയലുകളില്‍ നിന്നാണ് വിവിധ ടെക് സൈറ്റുകള്‍ പുതിയ പ്രത്യേകത സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. അടുത്ത ജി-ബോര്‍ഡ് ആപ്പ് അപ്ഡേറ്റില്‍ ഈ പ്രത്യേകത ലഭ്യമായേക്കും.