അടിമുടി മാറാന്‍ ആന്‍ഡ്രോയ്ഡ് ഒഎസ്; 'പ്രൈവസി മുഖ്യം' എന്ന് ഗൂഗിള്‍

പ്രൈവസി ഡാഷ് ബോര്‍ഡ് എന്ന ആശയമാണ് പിന്നീട് അവതരിപ്പിക്കപ്പെടുന്നത്, നിങ്ങളുടെ ഫോണില്‍ വിന്യസിക്കപ്പെട്ട ആപ്പുകള്‍ക്ക് നിങ്ങളുടെ എന്തൊക്കെ വിവരമാണ് എടുക്കാന്‍ അനുമതി നല്‍കിയത് എന്ന് ഇതിലൂടെ എളുപ്പത്തില്‍ മനസിലാക്കാം. 

Google IO 2021 Here are all the new Android 12 features and changes

ന്യൂയോര്‍ക്ക്: സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കിയ വലിയ മാറ്റത്തിന് ഒരുങ്ങിയായിരിക്കും തുടര്‍ന്നുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇറങ്ങുക. അതിന്‍റെ സംപിള്‍ തന്നെയാണ് ഗൂഗിളിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഐ/ഒ 2021ല്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍ ഗൂഗിളിന്‍റെ പിക്സല്‍ ഫോണിലും, മറ്റ് ചില ഹാന്‍ഡ് സെറ്റുകളിലും പ്രവര്‍ത്തിച്ച് കാണിച്ചായിരുന്നു ഓണ്‍ലൈനായി നടത്തിയ  ഐ/ഒ 2021 ലെ സെഷന്‍.

നേരത്തെ പറഞ്ഞപോലെ 'സ്വകാര്യത മുഖ്യം' എന്നത് തന്നെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമ്പോഴും ഗൂഗിള്‍ നയം. അതിനായി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍, സ്റ്റാറ്റസ് ബാറിന് അടുത്തായി ഏതെല്ലാം ആപ്പാണ് നിങ്ങളുടെ ക്യാമറ, മൈക്രോഫോണ്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണിക്കും. നിങ്ങള്‍ അറിയാതെ ഇവ ചില  ആപ്പുകള്‍ ഉപയോഗിക്കുന്ന ഡാറ്റ ശേഖരണത്തിനും മറ്റും ചില ആപ്പുകള്‍ ഉപയോഗിക്കുന്നു എന്നതാണ് സ്വാകാര്യത സംബന്ധിച്ച ടെക് ലോകത്തെ ഒരു ആശങ്ക ഇത് പരിഹരിക്കാനാണ് ഈ നീക്കം. ഇത്തരത്തിലുള്ള ആപ്പുകള്‍ ശ്രദ്ധയില്‍ പെട്ടല്‍ പെട്ടെന്ന് തന്നെ അവയെ വിലക്കാനുള്ള സൌകര്യവും ലഭിക്കും. 

പ്രൈവസി ഡാഷ് ബോര്‍ഡ് എന്ന ആശയമാണ് പിന്നീട് അവതരിപ്പിക്കപ്പെടുന്നത്, നിങ്ങളുടെ ഫോണില്‍ വിന്യസിക്കപ്പെട്ട ആപ്പുകള്‍ക്ക് നിങ്ങളുടെ എന്തൊക്കെ വിവരമാണ് എടുക്കാന്‍ അനുമതി നല്‍കിയത് എന്ന് ഇതിലൂടെ എളുപ്പത്തില്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അനവധിയായ നോട്ടിഫിക്കേഷന്‍ വരുന്നു എന്ന പരാതി പൊതുവിലുണ്ട്, എന്നാല്‍ ഇത് എളുപ്പത്തില്‍ ക്രമീകരിക്കാന്‍ ക്വിക് സെറ്റിങ്‌സ് സംവിധാനം കാര്യക്ഷമമാക്കിയെന്നാണ് ഗൂഗിള്‍ തങ്ങളുടെ അവതരണത്തിലൂടെ അവകാശപ്പെടുന്നത്.

ഫോണിന്‍റെ ലുക്ക് ആന്‍റ് ഫീല്‍ മാറ്റന്‍ വേണ്ടി പുതിയ കളര്‍ സ്‌കീമുകളുടെയും വിജറ്റുകളും അവതരിപ്പിക്കുന്നുണ്ട് ഗൂഗിള്‍. നോട്ടിഫിക്കേഷന്റെ ഷെയ്ഡ്, ലോക് സ്‌ക്രീന്‍, വോളിയം കണ്ട്രോള്‍സ്, വിജറ്റ്‌സ് തുടങ്ങി പലയിടങ്ങളിലും ഈ മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ വിന്യാസം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios