ഇനി കോളിങ് 'ക്ലിയറാ' ; പുതിയ ഫീച്ചറുമായി ഗൂഗിൾ പിക്സല്‍ ഫോണ്‍
കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ പിക്സൽ 7, പിക്സൽ 7 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിയത്. ഈ സാഹചര്യത്തിൽ ബാറ്ററി സംബന്ധിച്ചും പ്രവർത്തനം സംബന്ധിച്ചും ഉപയോക്താക്കൾ പരാതിയുമായി രംഗത്ത് വന്നിരുന്നു.
ദില്ലി: പിക്സൽ 7 സീരിസിലെ ക്യാമറയുടെ പ്രത്യേകതകൾ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. 'ക്ലിയർ കോളിങ്' എന്ന ഫീച്ചറാണ് പുതിയതായ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഫോൺ കോളിന് വ്യക്തതയേറുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ആൻഡ്രോയിഡ് 13 ക്യുപിആർ 1 ബീറ്റാ 3 സോഫ്റ്റ് വെയർ അപ്‌ഗ്രേഡ് ഇൻസ്റ്റാൾ ചെയ്തവർക്കാണ് ഈ കോൾ ക്വാളിറ്റി എൻഹാൻസർ ലഭ്യമാകുന്നത്.
പിക്സൽ സീരിസിലെ ഫോണുകൾ അവതരിപ്പിച്ച സമയത്ത് തന്നെ പുതിയ ഫീച്ചറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലിയർ കോളിങ് എന്ന ഫീച്ചർ അതിലൊന്നാണ്. ഫോണ്‍ കോളുകൾക്ക് ഇടയിൽ ഉണ്ടാകുന്ന അലോസരപ്പെടുത്തുന്ന ശബ്ദത്തെ ഫിൽറ്റർ ചെയ്ത് സംസാരിക്കുന്നവരുടെ ശബ്ദത്തിന്‍റെ ക്വാളിറ്റി വർധിപ്പിക്കും എന്നതാണ് ഇതിന്റെ ഗുണം. മെഷീൻ ലേണിങ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുനന്ത്.
ബീറ്റ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. സൗണ്ട് സെറ്റിങ്‌സിലെ ടോഗിൾ ബട്ടൻ ഉപയോഗിച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്താം. പക്ഷേ ഉപഭോക്താക്കൾ ഗൂഗിൾ ബീറ്റാ പ്രോഗ്രാമിൽ സൈൻ ഇൻ ചെയ്താൽ മാത്രമേ ഈ സേവനം ലഭ്യമാകൂ.
കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ പിക്സൽ 7, പിക്സൽ 7 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിയത്. ഈ സാഹചര്യത്തിൽ ബാറ്ററി സംബന്ധിച്ചും പ്രവർത്തനം സംബന്ധിച്ചും ഉപയോക്താക്കൾ പരാതിയുമായി രംഗത്ത് വന്നിരുന്നു. പരാതികൾക്ക് ഒക്കെ ഒറ്റ അപ്ഡേറ്റിൽ ഗൂഗിൾ പരിഹാരം കണ്ടെത്തുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൂഗിളിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യത്തെ പ്രീമിയം സ്മാർട്ട്‌ഫോണുകളാണിവ. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഗൂഗിൾ പിക്സൽ 7 ന് ഉള്ളത്. കൂടാതെ പിക്സൽ റെസല്യൂഷനും കോർണിങ് ഗോറില്ല ഗ്ലാസും ഫോണിനുണ്ട്.
8ജിബി റാമും 12 ജിബി റോമുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്നോ, ഒബ്സിഡിയൻ, ലെമൺഗ്രാസ് എന്നിവയാണ് കളർ ഓപ്ഷൻസ്. ഗൂഗിൾ ടെൻസർ ജി2വാണ് ഇതിന്റെ പ്രോസസർ. ആൻഡ്രോയിഡ് 13 ആണ് ഈ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 50MP + 12MP റിയർ ക്യാമറയും 10.8MP ഫ്രണ്ട് ക്യാമറയുമുണ്ട് ഈ ഫോണിന്. 4,270mAh ആണ് ഈ ഫോണിന്റെ ബാറ്ററി.
ആപ്പിള്‍ മുതലാളിയെ ട്രോളാന്‍ പോയി എട്ടിന്‍റെ പണി കിട്ടി ഗൂഗിള്‍.!
12 കാരിക്ക് രക്ഷകനായി വാച്ച് ; ഹീറോയായി ആപ്പിൾ