'മറവിക്ക് ഒരു നോട്ടിഫിക്കേഷന്‍' ; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

'സജസ്റ്റ് ടു ക്ലോസ് ടാബ്' എന്ന ഫീച്ചര്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ ക്രോമിന്‍റെ ക്രോം ഫ്ലാഗ്സിന്‍റെ ഭാഗമാണ്. എന്നാല്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ഒരു ബ്രൗസറിന്‍റെ ഡിഫാള്‍ട്ട് ഫീച്ചറായി ഉള്‍പ്പെടുത്താന്‍ പോവുകയാണ് ഗൂഗിള്‍. 

Google Chrome New Feature Will Remind Users to Close Open Tabs

ന്യൂയോര്‍ക്ക്: ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് നടത്തുന്നവരുടെ ഒരു പ്രധാന ശീലമാണ് കുറേ ബ്രൗസര്‍ ടാബുകള്‍ തുറന്നിടുക എന്നത്. ചിലപ്പോള്‍ എന്തെങ്കിലും ചെറിയ ആവശ്യങ്ങള്‍ക്ക് തുറന്നിട്ട ഒരു ബ്രൗസിംഗ് ടാബ് പിന്നെ ക്ലോസ് ചെയ്യാന്‍ മറന്നുപോകുന്നവര്‍ ഏറെയാണ്. ഇത് ചിലപ്പോള്‍ നിങ്ങളുടെ ഡാറ്റയെ അടക്കം ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം ശീലമുള്ളവരെ ഉദ്ദേശിച്ച് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പുതിയ ഫീച്ചര്‍ വരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'സജസ്റ്റ് ടു ക്ലോസ് ടാബ്' എന്നാണ് ഈ ഫീച്ചറിന്‍റെ പേര്.

'സജസ്റ്റ് ടു ക്ലോസ് ടാബ്' എന്ന ഫീച്ചര്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ ക്രോമിന്‍റെ ക്രോം ഫ്ലാഗ്സിന്‍റെ ഭാഗമാണ്. എന്നാല്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ഒരു ബ്രൗസറിന്‍റെ ഡിഫാള്‍ട്ട് ഫീച്ചറായി ഉള്‍പ്പെടുത്താന്‍ പോവുകയാണ് ഗൂഗിള്‍. ഇത് പ്രകാരം നിങ്ങള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഗൂഗിള്‍ ക്രോമില്‍ ഒരു ടാബ് തുറന്ന് അത് നിശ്ചിതമായ ഒരു ടൈം കഴിഞ്ഞും ഉപയോഗിക്കുന്നില്ലെങ്കില്‍, അത് ക്ലോസ് ചെയ്യാന്‍ ബ്രൗസര്‍ നിങ്ങളോട് ആവശ്യപ്പെടും. ടാബ് സ്വിച്ചറില്‍ ഇതിന്‍റെ നോട്ടിഫിക്കേഷന്‍ വരും. 

Read More: ഒരു ട്രില്ലണ്‍ ഡോളര്‍ മൂല്യം നേടി ഗൂഗിളിന്‍റെ മാതൃ കമ്പനി ആല്‍ഫബെറ്റ്

ആ ടാബിന്‍റെ സ്ഥിതി റിവ്യൂ ചെയ്യണോ എന്നാണ് ചോദിക്കുക, ഇത് നോക്കി നിങ്ങള്‍ക്ക് അത് വേണമെങ്കില്‍ ക്ലോസ് ചെയ്യാം. ഈ ഫീച്ചര്‍ മറ്റൊരു രീതിയില്‍ ഗുണവും നല്‍കും. ചിലപ്പോള്‍ എന്തെങ്കിലും കാര്യത്തിനായി ഒരു സൈറ്റ് തുറന്നുവച്ച ഒരു വ്യക്തി, വേറെ ജോലിയില്‍ വ്യാപ്രതനായി ആദ്യം ഉദ്ദേശിച്ച പണി മറക്കും. അപ്പോള്‍ ആ ടാബ് ക്ലോസ് ചെയ്യണോ എന്ന് ചോദിച്ച് നോട്ടിഫിക്കേഷന്‍ വന്നാല്‍ ആ ജോലി വീണ്ടും ഓര്‍ത്തെടുത്ത് ചെയ്യാന്‍ ഇത് സഹായകരമാകും.

എന്നാല്‍ ഈ ഫീച്ചറില്‍ നോട്ടിഫിക്കേഷന്‍ അയക്കേണ്ട സമയം എത്രയെന്ന് ഗൂഗിള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നാല് സമയക്രമത്തില്‍ നോട്ടിഫിക്കേഷന്‍ അയക്കാം എന്നാണ് ഗൂഗിള്‍ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. അവ ഇവയാണ്, നാല് മണിക്കൂര്‍, എട്ട് മണിക്കൂര്‍, 7 ദിവസം.

Latest Videos
Follow Us:
Download App:
  • android
  • ios