ജിമെയിലില്‍ മുഴുവന്‍ സ്പാം മെസേജുകള്‍; നട്ടംതിരിഞ്ഞ് ഉപയോക്താക്കള്‍, കാര്യമിങ്ങനെ
ഈ വാരാന്ത്യത്തിലായിരുന്നു തങ്ങളുടെ ഇന്‍ബോക്‌സുകള്‍ മുഴുവന്‍ സ്പാം സന്ദേശങ്ങള്‍ നിറഞ്ഞതെന്ന് പലരും പരാതിപ്പെട്ടത്. ജിമെയിലിന്റെ ഇമെയില്‍ ഫില്‍ട്ടറുകളില്‍ വ്യാപകമായ ഈ പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചുവെന്നു കമ്പനി അവകാശപ്പെടുന്നു.
ജിമെയില്‍ തുറക്കുമ്പോള്‍ സ്പാം മെസേജുകള്‍ മുഴുവന്‍ ഇന്‍ബോക്‌സില്‍. പ്രധാനപ്പെട്ട സന്ദേശങ്ങളൊന്നും കാണാനില്ല. എന്തു സംഭവിച്ചതെന്നതറിയാതെ നട്ടംതിരിഞ്ഞ് ഉപയോക്താക്കള്‍. ഒടുവല്‍, വൈകാതെ കാര്യമറിഞ്ഞു, ജിമെയിലിന്റെ മെയില്‍ ഫില്‍ട്ടറുകളില്‍ കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുന്നു. ഇതിനെത്തുടര്‍ന്നു ലോകമെമ്പാടുമുള്ള ജിമെയില്‍ ഉപയോക്താക്കള്‍ തങ്ങളുടെ മെയില്‍ ബോക്‌സില്‍ മുഴുവന്‍ സ്പാം സന്ദേശങ്ങള്‍ നിറയുന്നതായി പരാതിപ്പെട്ടിരുന്നു.
ഈ വാരാന്ത്യത്തിലായിരുന്നു തങ്ങളുടെ ഇന്‍ബോക്‌സുകള്‍ മുഴുവന്‍ സ്പാം സന്ദേശങ്ങള്‍ നിറഞ്ഞതെന്ന് പലരും പരാതിപ്പെട്ടത്. ജിമെയിലിന്റെ ഇമെയില്‍ ഫില്‍ട്ടറുകളില്‍ വ്യാപകമായ ഈ പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചുവെന്നു കമ്പനി അവകാശപ്പെടുന്നു.
നിരവധി ജിമെയില്‍ ഉപയോക്താക്കള്‍ ട്വിറ്ററിലും റെഡ്ഡിറ്റ് പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സ്പാം സന്ദേശങ്ങള്‍ നിറഞ്ഞുവെന്ന് അറിയിച്ചു. സ്പാം എന്നത് യഥാര്‍ത്ഥത്തില്‍ ഒരു വലിയ പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഇത് ഗൂഗിളിന്റെ ഇമെയിലുകള്‍ അയയ്ക്കുമ്പോഴും സ്വീകരിക്കുമ്പോഴും കാലതാമസമുണ്ടാക്കുമെന്നും കമ്പനി പറഞ്ഞു. ഇതിന്റെ അനന്തരഫലമായി 'ചില സന്ദേശങ്ങള്‍ കാലതാമസം നേരിട്ടു, അവ എല്ലാ സ്പാം പരിശോധനകളും പൂര്‍ത്തിയാക്കാതെ ഡെലിവറിക്ക് കാരണമായി'. ഈ സമയത്ത്, മാല്‍വെയര്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള സ്‌കാനുകളും പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്, ഗൂഗിള്‍ പറഞ്ഞു.
ഇപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും ഉപയോക്താക്കള്‍ക്കു സംഭവിച്ച പ്രതിസന്ധിയില്‍ ഗൂഗിള്‍ കൂടെ നില്‍ക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രശ്‌നം ഉടലെടുത്തത്.