'ബഹിരാകാശത്താണ് ഭൂമിയില്‍ എത്താന്‍ പണം വേണം' ; 65കാരിയെ 'ബഹിരാകാശത്തെ' ഓണ്‍ലൈന്‍ ഫ്രണ്ട് പറ്റിച്ചത് ഇങ്ങനെ.!
കൂടുതല്‍ അടുത്തപ്പോള്‍ സന്ദേശ കൈമാറ്റ ആപ്പായ ലൈനിലേക്ക് ഇരുവരും ചാറ്റ് മാറ്റി. താമസിയാതെ തട്ടിപ്പുകാരന്‍ സ്ത്രീയോട് താൻ നിങ്ങളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു
ടോക്കിയോ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ ബഹിരാകാശയാത്രികനെന്ന വ്യാജേന ജാപ്പനീസ് വനിതയില്‍ നിന്നും തട്ടിയത് 24.8 ലക്ഷം രൂപയോളം. ഭൂമിയിലേക്ക് മടങ്ങിയെത്തി വിവാഹം കഴിക്കാനെന്ന വ്യാജേന 65 കാരിയില്‍ നിന്നും തട്ടിപ്പുകാരന്‍ പണം തട്ടിയത് എന്നാണ് ടിവി ആസാഹി റിപ്പോർട്ട് ചെയ്യുന്നത്.
ഷിഗ പ്രവിശ്യയിലെ താമസക്കാരിയായ വനിതയെ കഴിഞ്ഞ ജൂണിലാണ് ഇൻസ്റ്റാഗ്രാമിൽ വ്യാജ ബഹിരാകാശ സഞ്ചാരിയെ പരിചയപ്പെട്ടത്. ബഹിരാകാശ നിലയത്തിൽ ജോലി ചെയ്തുവരുകയാണ് എന്നാണ് ഇയാള്‍ പറഞ്ഞത്. അത് സ്ഥാപിക്കാന്‍ വ്യാജ ബഹിരാകാശ ഫോട്ടോകളും ഇയാളുടെ പ്രൊഫൈലിൽ ഉണ്ടായിരുന്നു.
ഇരുവരും ചാറ്റ് ചെയ്യാന്‍ ആരംഭിക്കുകയും. കൂടുതല്‍ അടുത്തപ്പോള്‍ സന്ദേശ കൈമാറ്റ ആപ്പായ ലൈനിലേക്ക് ഇരുവരും ചാറ്റ് മാറ്റി. താമസിയാതെ തട്ടിപ്പുകാരന്‍ സ്ത്രീയോട് താൻ നിങ്ങളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു.
അവളുമായി ജപ്പാനിൽ ഒരു പുതിയ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന ഇയാളുടെ വാക്കുകള്‍ ആ സ്ത്രീക്ക് വിശ്വാസമായി. ഭൂമിയിലേക്ക് മടങ്ങാനും അവളെ വിവാഹം കഴിക്കാനും തനിക്ക് പണം ആവശ്യമാണെന്ന് വ്യാജ ബഹിരാകാശ സഞ്ചാരി പറഞ്ഞു. തനിക്ക് ജപ്പാനിലേക്ക് എത്താന്‍ റോക്കറ്റിന് ലാൻഡിംഗ് ഫീസ് നൽകണമെന്നാണ് സ്ത്രീയെ ഇയാള്‍ വിശ്വസിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീ ഇതെല്ലാം വിശ്വസിച്ചു, അയാളുടെ വാക്കുകള്‍ വിശ്വസിച്ച് സ്ത്രീ പണം നല്‍കി. ഓഗസ്റ്റ് 19 നും സെപ്റ്റംബർ 5 നും ഇടയിൽ അഞ്ച് തവണയായാണ് ഈ സ്ത്രീ ആകെ 4.4 ദശലക്ഷം യെൻ തട്ടിപ്പുകാരന് കൈമാറിയത്. എന്നാല്‍ അയച്ച പണം മതിയാകില്ല കൂടുതല്‍ അയക്കണം എന്ന് പറഞ്ഞതോടെയാണ് സ്ത്രീക്ക് സംശയം തോന്നിയത്. അവര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
വാഴത്തണ്ടിൽ കെട്ടി പ്ലാസ്റ്റിക് കവറിലാക്കി, നദിയിലൂടെ ഒഴുകി ബംഗ്ലാദേശിലേക്ക് 317 ഫോണുകൾ!
ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചത് ആഴ്ചകള്‍ക്ക് മുന്‍പ്; ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി നടി