ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക്
റീ എന്‍ട്രി ആപ്പ് എന്നാണ് ഈ ആപ്പിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പേര്. ഇത് സംബന്ധിച്ച ചില വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ പങ്കുവച്ചിരുന്നു.
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പുതിയ ആശയവുമായി രംഗത്ത്. എന്തെങ്കിലും കുറ്റകൃത്യത്തിന്‍റെ പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് സമൂഹത്തിലേക്ക് തിരിച്ചെത്തുന്നവരെ ഉദ്ദേശിച്ചാണ് ഈ ആപ്പ് തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്തരം ഒരു ആപ്പ് ഇറക്കുന്നത്.
റീ എന്‍ട്രി ആപ്പ് എന്നാണ് ഈ ആപ്പിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പേര്. ഇത് സംബന്ധിച്ച ചില വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ പങ്കുവച്ചിരുന്നു. 'സാമൂഹിക പിന്തുണയോടെ ജയിലിന് ശേഷമുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍' എന്നാണ് ഈ ആപ്പ് പ്രോമഷന് നല്‍കിയ തലവാചകം. ഈ വിവരങ്ങള്‍ പങ്കുവച്ച് ആപ്പ് വിലയിരുത്തി അഭിപ്രായം പറയാനും പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആധുനിക ലോകത്ത് ഇത്തരം പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സോഷ്യല്‍ മീഡിയ ആപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ രീതിയെന്നാണ് ഫേസ്ബുക്ക് വക്താവ് അറിയിക്കുന്നത്. വലിയ തോതിലുള്ള ആഭ്യന്തര ടെസ്റ്റിങ്ങ് നടത്തിയ ശേഷം നിയന്ത്രിതമായി പുറത്തുള്ളവര്‍ക്ക് ടെസ്റ്റിംഗിലാണ് ഈ ആപ്പ് എന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്.