95 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഫേസ്ബുക്ക് നോട്ടീസിന് ഒരു വില നല്‍കാതെ ചോര്‍ത്തിയ കമ്പനി

കഴിഞ്ഞ സെപ്തംബറിലാണ് ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ നിന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം ചോരുന്ന വാര്‍ത്ത പുറത്തായത്. 

Facebook sues analytics firm that stole user data through third party apps

സന്‍ഫ്രാന്‍സിസ്കോ: തങ്ങളുടെ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ കമ്പനിക്കെതിരെ നിയമനടപടിയുമായി ഫേസ്ബുക്ക്. വണ്‍ ഓഡിയന്‍സ് എന്ന കമ്പനിക്കെതിരെയാണ് ഫേസ്ബുക്ക് ഫെഡറല്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ കമ്പനി ഡെവലപ്പര്‍മാര്‍ക്ക് പണം നല്‍കി ഫേസ്ബുക്കിന്‍റെ ആപ്പുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് ഫേസ്ബുക്ക് ആരോപിക്കുന്നത്.

കഴിഞ്ഞ സെപ്തംബറിലാണ് ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ നിന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം ചോരുന്ന വാര്‍ത്ത പുറത്തായത്. വിവിധ സെക്യൂരിറ്റി റിസര്‍ച്ച് വിഭാഗങ്ങളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഇതിന് ശേഷം വാര്‍ത്ത ഫേസ്ബുക്ക് അടക്കമുള്ള വിവര ചോര്‍ച്ച ബാധിച്ച പ്ലാറ്റ്ഫോമുകളും സ്ഥിരീകരിച്ചു. 

ഫേസ്ബുക്കിന്‍റെ ഇപ്പൊഴത്തെ കണ്ടത്തല്‍ പ്രകാരം വണ്‍ ഓഡിയന്‍സ് എന്ന കമ്പനിയും എസ്ഡികെ ഡവലപ്പറായ മൊബീബേണ്‍ എന്നയാളും ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. ഫേസ്ബുക്കിന്‍റെ കണക്ക് പ്രകാരം 95 ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്.

മുന്‍പ് തന്നെ സംഭവത്തില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കാനും, ഓഡിറ്റിംഗിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് വണ്‍ ഓഡിറ്റിന് നോട്ടീസ് നല്‍കിയിരുന്നു എന്നാല്‍ ഇതിനോട് വണ്‍ ഓഡിറ്റ് ഒന്നും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്.

Latest Videos
Follow Us:
Download App:
  • android
  • ios