രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് പൂ​ർ​ണ്ണ​മാ​യ വി​ല​ക്ക്; തീരുമാനത്തിലേക്ക് ഫേസ്ബുക്ക്

മീ​ഡി​യ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ദേ​ശ ഇ​ട​പാ​ടു​ക​ൾ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ച്ചി​രു​ന്നു​വെ​ന്ന എ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​സ്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ഫേ​സ്ബു​ക്ക് ഒ​ഴി​വാ​ക്കു​ന്നത്. 

Facebook Considers a Political Ad Ban for Election, Pleasing No One

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് പൂ​ർ​ണ്ണ​മാ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഫേ​സ്ബു​ക്ക്. അ​മേ​രി​ക്ക​യി​ൽ ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ ഫേ​സ്ബു​ക്ക് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. 

മീ​ഡി​യ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ദേ​ശ ഇ​ട​പാ​ടു​ക​ൾ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ച്ചി​രു​ന്നു​വെ​ന്ന എ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​സ്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ഫേ​സ്ബു​ക്ക് ഒ​ഴി​വാ​ക്കു​ന്നത്. നേരത്തെ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പരസ്യ നയത്തില്‍ ചില മാറ്റങ്ങള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.

Read More: പരസ്യങ്ങള്‍ കൂട്ടത്തോടെ നഷ്ടപ്പെടുന്നു; ഒടുവില്‍ നയം മാറ്റി ഫേസ്ബുക്ക്

എ​ന്നാ​ൽ ഇ​ക്ക​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി. പ​ര​സ്യം നി​രോ​ധി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഫേ​സ്ബു​ക്ക് പ​ങ്കു​വെ​യ്ക്കു​ന്നു​ണ്ട്. അതേ സമയം രാഷ്ട്രീയ പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

Read More: തെറ്റിധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന് സക്കര്‍ ബര്‍ഗ്

Latest Videos
Follow Us:
Download App:
  • android
  • ios