സോഷ്യല്‍ മീഡിയ വ്യാജന്മാരെ പൂട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍; കര്‍ശ്ശനമായ ചട്ടങ്ങള്‍.!

ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. 

EUs New Rules May Compel Google Facebook Twitter to Counter Deepfakes Spam Accounts

ൽഫബെറ്റിന് കീഴിലെ ഗൂഗിൾ, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ  അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്ക്കെതിരെ കര്‍ശ്ശന നടപടിക്ക് യൂറോപ്യൻ യൂണിയനില്‍ പുതിയ ചട്ടം. ഇവ പാലിക്കാത്ത പക്ഷം പുതിയ യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈ കന്പനികള്‍ നേരിടേണ്ടിവരും.

റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ  അപ്‌ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. 2018-ൽ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷൻ സ്കീമായി മാറിയേക്കാം. കോഡനുസരിച്ച് വ്യാജ  അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍, വ്യാജ വാര്‍ത്തകളും തടയാന്‍ കമ്പനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം. 

കൂടാതെ  ഡീപ്‌ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് കമ്പനികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടി വരും. രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടർ ടെക്നിക്കുകൾ സൃഷ്ടിച്ച ഹൈപ്പർ റിയലിസ്റ്റികായ ഉണ്ടാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്ഫേക്കുകൾ എന്നറിയപ്പെടുന്നത്

ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡീപ്ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്. 

കമ്പനിയുടെ  ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാവുന്നതാണ്. കമ്പനികള്‍ ഈ ചട്ടങ്ങള്‍ അംഗീകരിച്ചാല്‍ കമ്പനികള്‍ക്ക് ഡീപ്പ് ഫേക്കുകളും മറ്റും നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ആറ് മാസം അനുവദിക്കും. വ്യാജ വിവരങ്ങള്‍ തടയാനുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റൽ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അന്‍ഡസ്ട്രി ചീഫ് തീയേറി ബ്രട്ടണ്‍ പറയുന്നു. 

കൂടാതെ ചട്ടങ്ങള്‍ പ്രവര്‍ത്തന ക്ഷമമായാല്‍ റഷ്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങളെ നീക്കം ചെയ്യാന്‍ കഴിയുമെന്നും ഉക്രെയ്ന്‍ - റഷ്യ അധിനിവേശമാണ് ഇത്തരം ഒരു ചടങ്ങള്‍ വേഗത്തില്‍ ഉണ്ടാക്കാന്‍ കാരണമായതെന്നാണ് കമ്മീഷൻ വൈസ് പ്രസിഡന്റ് വെരാ ജൗറോവ പറയുന്നത്.

ഗൂഗിള്‍ ക്രോം പുതിയ രൂപത്തിലും ഭാവത്തിലും; പിന്നിലെ ടെക്നോളജി ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios