Elon Musk Twitter : 'ഇവിടെ മൊത്തം കമ്മികളാണ്' ട്വിറ്റര്‍ ജീവനക്കാരന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് മസ്ക്.!
ട്വിറ്റര്‍ എഞ്ചിനീയറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ സഹപ്രവർത്തകർ 'കമ്മികളാണ്, അവര്‍ മസ്കിനെതിരെ കലാപത്തിന് ശ്രമിക്കുകയാണെന്ന് ട്വിറ്റർ ജീവനക്കാരൻ പറയുന്നതായി ചോർന്ന വീഡിയോ കാണിക്കുന്നത്.
ട്വിറ്റർ ഏറ്റെടുക്കൽ പദ്ധതി പ്രതിസന്ധിയില്‍ നില്‍ക്കവേ വിവാദമായ ട്വിറ്റര്‍ ജീവനക്കാരുടെ വീഡിയോ സംബന്ധിച്ച് പ്രതികരിച്ച് ഇലോൺ മസ്‌ക്. ട്വിറ്ററിന് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് തുറന്ന് സമ്മതിക്കുന്ന ഒരു ട്വിറ്റർ ജീവനക്കാരന്റെ ചോർന്ന വീഡിയോയെക്കുറിച്ചാണ് ഇലോൺ മസ്‌ക് ട്വിറ്ററില്‍ ചൊവ്വാഴ്ച പ്രതികരിച്ചത്.
ട്വിറ്റര്‍ എഞ്ചിനീയറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ സഹപ്രവർത്തകർ 'കമ്മികളാണ്, അവര്‍ മസ്കിനെതിരെ കലാപത്തിന് ശ്രമിക്കുകയാണെന്ന് ട്വിറ്റർ ജീവനക്കാരൻ പറയുന്നതായി ചോർന്ന വീഡിയോ കാണിക്കുന്നത്. ഒപ്പം ട്വിറ്ററില്‍ തന്നെ അഭിപ്രായ സ്വതന്ത്ര്യമില്ലെന്നും ഈ വീഡിയോയില്‍ ഇയാള്‍ പറയുന്നു. 'ഇത് നിയമാനുസൃതമാണോ?' മാധ്യമപ്രവർത്തകൻ ബെന്നി ജോൺസന്‍റെ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇലോൺ മസ്‌ക് ചോദിക്കുന്നുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, ട്വിറ്ററിലെ സീനിയർ എഞ്ചിനീയർ എന്ന് സ്വയം പരിചയപ്പെടുത്തിയ സിരു മുരുകേശന്റെ വീഡിയോ, പ്രോജക്റ്റ് വെരിറ്റാസ് എന്ന തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് ചോർത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞു. ട്വിറ്ററിന്റെ അന്തരീക്ഷം ഇടതുപക്ഷം ആണെന്ന് മുരുകേശൻ ഈ വീഡിയോയില്‍ പറയുന്നു.
അതേസമയം, മറ്റൊരു വീഡിയോയിൽ, ട്വിറ്റർ ലീഡ് ക്ലയന്റ് പാര്‍ട്ട്ണര്‍ അലക്സ് മാർട്ടിനെസ് തന്‍റെ ട്വിറ്ററിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുറന്നു പറയുന്നഉണ്ട്. ആ വീഡിയോയ്‌ക്കെതിരെ ഒരു സ്‌മൈലിയിലൂടെയും മസ്‌ക് പ്രതികരിച്ചിട്ടുണ്ട്.
ഇപ്പോൾ ട്വിറ്റര്‍ ലാഭമുണ്ടാക്കുന്നില്ല. എന്നാല്‍ കമ്പനി കുറേ ഐഡിയോളജി പറയും, അതാണ് ലാഭം ഉണ്ടാക്കുന്നതിനുള്ള തടസ്സം. ബാക്കിയുള്ളവർ ആളുകൾക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകുക മാത്രമല്ല, അത് സ്വന്തം ഇടത്ത് നടപ്പിലാക്കണം. ഇലോൺ മസ്‌ക് പറയുന്നത് എല്ലാം സ്വയം നാട്ടുകാര്‍ തീരുമാനിച്ചോട്ടെ എന്നാണ്. എന്നാല്‍ ഒരു കമ്പനി എന്ന നിലയില്‍ അങ്ങനെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല. ചില കാര്യങ്ങള്‍ക്ക് നിയന്ത്രണം വേണം - മാർട്ടിനെസ് വീഡിയോയില്‍ പറഞ്ഞു.
ചോർന്ന വീഡിയോകളെക്കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും. കമ്പനിയുടെ ഉള്ളിലെ പോളിസികളും, കാര്യങ്ങളും പുറത്ത് പറയുന്നത് വിലക്കി ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഔദ്യോഗിക മെയില്‍ അയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം