Elon Musk : ട്വിറ്ററിന്‍റെ ഓഹരി വാങ്ങിയ മസ്കിന് അനുഭവിക്കാന്‍ യോഗമുണ്ടാകില്ലെ; പുതിയ ട്വിസ്റ്റ് ഇങ്ങനെ

ട്വിറ്ററില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഓഹരികൾ വാങ്ങിയെന്ന വെളിപ്പെടുത്തലിന് ശേഷം ട്വിറ്റർ ഓഹരികൾ ഏപ്രിൽ 4 ന് 27% ഉയർന്ന് 39.31 ഡോളറിൽ നിന്ന് 49.97 ഡോളറിലെത്തിയിരുന്നു. 
 

Elon Musk is sued by shareholders over delay in disclosing Twitter stake

ന്യൂയോര്‍ക്ക്: ലോക കോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ ഓഹരി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് ഇലോണ്‍ മസ്കിന് തലവേദനയായെക്കും എന്നാണ് പുതിയ വാര്‍ത്ത. ട്വിറ്ററിന്റെ ഓഹരിയുടമയായ മാര്‍ക് ബയ്ന്‍ റാസെല ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിൽ മസ്കിന്‍റെ ട്വിറ്റര്‍ ഓഹരി വാങ്ങിയ നടപടിക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ്.

മാൻഹട്ടൻ ഫെഡറൽ കോടതിയിൽ സമർപ്പിച്ച കേസില്‍, ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവായ മസ്‌ക് ട്വിറ്ററിൽ നിക്ഷേപിച്ച കാര്യം മറച്ചുവച്ചുവെന്നാണ് ആരോപിക്കുന്നത്. "വസ്തുതപരമായി തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളും ഈ വിഷയത്തില്‍ നടത്തി" നടത്തിയെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. അതിനാല്‍ തന്നെ ഫെഡറൽ നിയമപ്രകാരം മാർച്ച് 24-ന് ട്വിറ്ററിലെ ഓഹരി മസ്ക് വാങ്ങിയത് മറച്ചുവച്ചത് നിയമവിരുദ്ധമാണെന്ന് ഹര്‍ജി ആരോപിക്കുന്നു.

ട്വിറ്ററില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഓഹരികൾ വാങ്ങിയെന്ന വെളിപ്പെടുത്തലിന് ശേഷം ട്വിറ്റർ ഓഹരികൾ ഏപ്രിൽ 4 ന് 27% ഉയർന്ന് 39.31 ഡോളറിൽ നിന്ന് 49.97 ഡോളറിലെത്തിയിരുന്നു. 

മാർക്ക് റസെല്ലയുടെ നേതൃത്വത്തിലുള്ള മുൻ ട്വിറ്റര്‍ ഓഹരി ഉടമകളുടെ ആരോപണ പ്രകാരം, ട്വിറ്ററില്‍ ഓഹരി വാങ്ങിയത് മസ്ക് വെളിപ്പെടുത്തൽ വൈകിയത് മൂലം, കുറഞ്ഞ വിലയ്ക്ക് കൂടുതൽ ട്വിറ്റർ ഓഹരികൾ വാങ്ങാൻ മസ്‌കിന് അവസകം ഒരുക്കി. അതേസമയം "കൃത്രിമമായി വെട്ടിക്കുറച്ച" വിലയിൽ ചില ഓഹരി ഉടമകളെ ഓഹരി വില്‍ക്കാനും ഇത് പ്രേരിപ്പിച്ചു.

എന്നാല്‍ ഇപ്പോള്‍ നല്‍കിയ കേസില്‍ എന്താണ് ഓഹരി ഉടമകള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് എന്ന് വ്യക്തമല്ല. എന്നാല്‍ ഇത്തരം ഒരു കേസിനോട് പ്രതികരിക്കാന്‍ ട്വിറ്ററോ, ഇലോണ്‍ മസ്കോ തയ്യാറായിട്ടില്ല. 

ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരിയുടമകളില്‍ ഒരാളായ മസ്‌കിന് കമ്പനി മേധാവി പരാഗ് അഗ്രവാള്‍ ട്വിറ്റർ ഡയറക്ട് ബോര്‍ഡില്‍ ഒരു സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹം അത് നിരസിച്ചു എന്നതായിരുന്നു വാര്‍ത്ത. അത് അദ്ദേഹം സ്വീകരിച്ചിരുന്നെങ്കില്‍ താന്‍ കമ്പനിയുടെ ഗുണത്തിനു വേണ്ടിയേ പ്രവര്‍ത്തിക്കൂ എന്ന നിയമം അദ്ദേഹത്തിന് അംഗീകരിക്കേണ്ടതായി വരുമായിരുന്നു. 

കൂടാതെ അദ്ദേഹത്തിന് പരമാവധി വാങ്ങാവുന്ന ട്വിറ്റര്‍ ഓഹരി 14.9 ശതമാനം ആണ് എന്നു പരിമിതപ്പെടുത്തുമായിരുന്നു. എന്നാല്‍, മസ്‌ക് ഇപ്പോള്‍ സ്വതന്ത്രനാണ്. മസ്‌കിന്റെ ഉദ്ദേശ്യമെന്താണെന്ന് ആര്‍ക്കും വ്യക്തമല്ല. നിയമജ്ഞനായ കെന്‍ ഹെന്‍ഡേഴ്‌സണ്‍ പറയുന്നത് ട്വിറ്ററിന്റെ എത്രയധികം ഓഹരി മസ്‌ക് വാങ്ങിക്കൂട്ടുന്നോ, അത്രയധികം നിയന്ത്രണം അതിൽ അദ്ദേഹത്തിനുണ്ടാകുമെന്നാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios