വോകോഡ് രംഗത്ത്: ഒബാമയുടെ ശബ്ദത്തില്‍ ഒരു ജന്മദിന സന്ദേശം ലഭിച്ചാലോ, ഞെട്ടരുത്.!
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിതമായ ഒരു സോഫ്റ്റ്വെയറാണ് വോകോഡ്. പ്രമുഖരായ പാശ്ചത്യ രാഷ്ട്രീയക്കാര്‍, സെലബ്രൈറ്റികള്‍, ബിസിനസുകാര്‍ എന്നിവരുടെ ശബ്ദങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമായ സന്ദേശം ഇതില്‍ നിര്‍മ്മിക്കാം.
നിങ്ങളുടെ ജന്മദിനത്തില്‍ ബരാക്ക് ഒബാമയുടെ ശബ്ദത്തില്‍ ഒരു ജന്മദിന സന്ദേശം ലഭിച്ചാലോ, ഞെട്ടരുത്. അല്ലെങ്കില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ശബ്ദത്തില്‍ കൊറോണ കാലത്ത് നിങ്ങളുടെ ഫേസ്ബുക്ക് ജീവിതമൊക്കെ എങ്ങനെയുണ്ടെന്ന് തിരക്കി ഒരു സന്ദേശം കിട്ടിയാലോ? - ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിന്‍റെ സാധ്യത അറിയാന്‍ ഗൂഗിളില്‍ വോകോഡ് (Vocode) എന്ന് ടൈപ്പ് ചെയ്താല്‍ മതി.
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിതമായ ഒരു സോഫ്റ്റ്വെയറാണ് വോകോഡ്. പ്രമുഖരായ പാശ്ചത്യ രാഷ്ട്രീയക്കാര്‍, സെലബ്രൈറ്റികള്‍, ബിസിനസുകാര്‍ എന്നിവരുടെ ശബ്ദങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമായ സന്ദേശം ഇതില്‍ നിര്‍മ്മിക്കാം. ശരിക്കും പറഞ്ഞാല്‍ അവര്‍ പറയാത്ത കാര്യം അവരെക്കൊണ്ട് പറയിപ്പിക്കാം അവരുടെ ശബ്ദത്തില്‍. എഐയുടെ പുതിയ സാധ്യത ഡീപ്പ് ഫേക്കിന്‍റെ പുതിയ രീതിയാണ് ഇത്.
വളരെ ലളിതമാണ് ഇതിന്‍റെ ഉപയോഗ രീതി. സൈറ്റില്‍ പോയാല്‍ മുകളിലെ ഡ്രോപ്പ് ബോക്സില്‍ നിങ്ങള്‍ക്ക് വേണ്ട വ്യക്തിയെ തിരഞ്ഞെടുക്കാം. ആ വ്യക്തിയുടെ ചിത്രവും താഴെ ഒരു ടൈപ്പ് ബോക്സും വരും. അതില്‍ എന്താണോ നിങ്ങള്‍ക്ക് ഈ വ്യക്തിയുടെ ശബ്ദത്തില്‍ കേള്‍ക്കേണ്ടത് അത് ടൈപ്പ് ചെയ്ത്, താഴെയുള്ള സ്പീക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
എന്നാല്‍ ഈ സൈറ്റിലെ പല ശബ്ദങ്ങളും അത്ര പൂര്‍ണ്ണതയില്‍ അല്ല ലഭിക്കുന്നത്. ചില വാക്കുകള്‍ നല്‍കുന്നത് ഉച്ചരിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്.