ബിബിസി വേള്‍ഡ് പോലെ അന്താരാഷ്ട്ര വാര്‍ത്ത ചാനല്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ദ പ്രിന്‍റ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും പുതിയ ചാനല്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Centre to Set up BBC World Like Channel to Relay India's Point of View on Global Issues Report

ദില്ലി: സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അന്താരാഷ്ട്ര ന്യൂസ് ചാനല്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡിഡി ഇന്‍റര്‍നാഷണല്‍ എന്ന ചാനല്‍ രാജ്യത്തെ ആഭ്യന്തരവും, അന്തരാഷ്ട്രവുമായ വാര്‍ത്തകളെ ആഗോളതലത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് രാജ്യത്തെ സ്വകാര്യ ടിവി ചാനല്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും അടക്കം പ്രസാര്‍ഭാരതി ആശയങ്ങള്‍ തേടാന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ദ പ്രിന്‍റ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും പുതിയ ചാനല്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിബിസി വേള്‍ഡ് പോലെ ഒരു പൂര്‍ണ്ണമായ ആഗോള ചാനല്‍ എന്ന ആശയമാണ് ഡിഡി ഇന്‍റര്‍നാഷണല്‍ എന്ന ആശയത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിക്കുന്നത്. വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തെയും ആഗോള ജനതയെയും ഒരു പോലെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഇതിന്‍റെ ഘടന. 

ഇപ്പോള്‍ പ്രസാര്‍ഭാരതി തയ്യാറാക്കിയ എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) പ്രകാരം, ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആഗോള, പ്രദേശിക വിഷയങ്ങളെ അവതരിപ്പിക്കാനും. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ആഗോള പ്രേക്ഷകരില്‍ എത്തിക്കുക എന്നതുമാണ് ചാനല്‍ ലക്ഷ്യമാക്കുന്നത് എന്നാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios