'മാല്‍വെയര്‍' ആക്രമണങ്ങള്‍ നടത്തിയിരുന്ന വന്‍ റാക്കറ്റിനെ പൂട്ടി സിബിഐ
ആന്റി വൈറസ് സുരക്ഷ എന്ന പേരിൽ പോപ് അപ് വിൻഡോ ആയി സന്ദേശം അയക്കുന്നതാണ് ഇവരുടെ രീതി.
ദില്ലി: വ്യക്തികളുടെ കമ്പ്യൂട്ടറുകളില്‍ വൈറസുകളായ മാൽവെയറുകൾ അയച്ച് തട്ടിപ്പ് നടത്തിയിരുന്ന വന്‍ സംഘത്തെ കുടുക്കി സിബിഐ. ആറു സ്വകാര്യ കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു. നൂറുകണക്കിനാളുകൾ ഇവരുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പരാതിയിലാണ് സിബിഐ കേസ് അന്വേഷിച്ചത്.
ആന്റി വൈറസ് സുരക്ഷ എന്ന പേരിൽ പോപ് അപ് വിൻഡോ ആയി സന്ദേശം അയക്കുന്നതാണ് ഇവരുടെ രീതി. ഉടൻ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ കംപ്യൂട്ടർ പ്രോഗ്രാമുകൾ നശിച്ചേക്കാമെന്നാണ് സന്ദേശം എത്തുക. പോപ് അപ് വിൻഡോയിലെ നമ്പറില്‍ ബന്ധപ്പെട്ടാൽ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്തു പ്രശ്നം പരിഹരിക്കാമെന്നും ഇതിനായി ഓൺലൈനായി പണം അടയ്ക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ രീതി.
നൂറുകണക്കിനാളുകൾ ഇവരുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്. ദില്ലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സോഫ്റ്റ്വിൽ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, സബൂരി ടിഎൽസി വേൾഡ്വൈഡ്, ജയ്പുർ ആസ്ഥാനമായുള്ള ഇന്നോവന തിങ്ക്ലാബ്സ്, സിസ്റ്റ്വീക്ക് സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ്, നോയിഡയിലെ ബെനൊവെലിയന്റ് ടെക്നോളജീസ്, സബൂരി ഗ്ലോബൽ സർവീസസ് എന്നീ കമ്പനികളുടെ ഓഫീസുകൾ സിബിഐ റെയ്ഡ് ചെയ്തു രേഖകൾ പിടിച്ചെടുത്തു.