600 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ്, ബിഎസ്എന്‍എല്ലിന്‍റെ പുതിയ പ്ലാന്‍, വിശദാംശങ്ങളിങ്ങനെ

30 ജിബി അതിവേഗ ഡാറ്റയും 90 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാന്‍ നല്‍കുന്നു. കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ പദ്ധതി ലഭ്യമാക്കുന്നു. ബിഎസ്എന്‍എല്‍ കേരളമാണ് പദ്ധതി ട്വിറ്ററിലൂടെ അറിയിച്ചത്.

BSNL launches unlimited voice calling plan for 600 days at Rs 2399

ദില്ലി: ബിഎസ്എന്‍എല്‍ പുതിയ ദീര്‍ഘകാല വോയിസ് പ്ലാന്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് വോയിസ് ആണ് ഇതിന്‍റെ പ്രത്യേകത. 600 ദിവസം ഇത് ഉപയോഗിക്കാം. ഇതിനായി നല്‍കേണ്ടത് 2399 രൂപയാണ്. ഈ പായ്ക്കില്‍ ഡാറ്റ ആനുകൂല്യങ്ങളൊന്നുമില്ല. പ്രതിദിനം 100 എസ്എംഎസ്, ബിഎസ്എന്‍എല്‍ ട്യൂണുകള്‍ എന്നിവയും ഈ പായ്ക്കിനൊപ്പം നല്‍കുന്നുണ്ടെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 

ഡാറ്റയില്ലാതെ നല്‍കിയാല്‍ ഈ പ്ലാന്‍ വിജയിക്കുമോയെന്നു കണ്ടറിയണം. എന്നാല്‍, വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ പ്ലാന്‍ പ്രയോജനകരമാകും. 2399 ബിഎസ്എന്‍എല്‍ പദ്ധതി ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും സാധുവാണ്. ഈ പ്ലാനിനൊപ്പം പ്രതിദിനം 250 മിനിറ്റ് എന്ന എഫ്യുപി പരിധിയുമുണ്ട്.

മറ്റ് ടെല്‍കോകളായ റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവയും കുറഞ്ഞ സാധുതയുള്ളതും എന്നാല്‍ ഡാറ്റാ ആനുകൂല്യങ്ങളോടെ 2399 രൂപയ്ക്ക് ദീര്‍ഘകാല പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. ഇതു കൂടാതെ, തിരഞ്ഞെടുത്ത സര്‍ക്കിളുകള്‍ക്കായുള്ള ബിഎസ്എന്‍എല്ലിന്റെ ഈദ് പ്ലാനും അവതരിപ്പച്ചിട്ടുണ്ട്. ഈദിന്റെ ഉത്സവത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്‍ 30 ദിവസത്തേക്ക് 786 രൂപ പ്രമോഷണല്‍ ഓഫര്‍ അവതരിപ്പിച്ചു.

30 ജിബി അതിവേഗ ഡാറ്റയും 90 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാന്‍ നല്‍കുന്നു. കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ പദ്ധതി ലഭ്യമാക്കുന്നു. ബിഎസ്എന്‍എല്‍ കേരളമാണ് പദ്ധതി ട്വിറ്ററിലൂടെ അറിയിച്ചത്.
റിലയന്‍സ് ജിയോയുടെ ദീര്‍ഘകാല പദ്ധതി 2399 രൂപയ്ക്കാണ് നല്‍കുന്നത്. ഈ പായ്ക്ക് 2 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു, അതിന്റെ സാധുത 365 ദിവസം നീണ്ടുനില്‍ക്കും. പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ഉണ്ട്. ഇവിടെയും ഐയുസി പരിധിയാണ് വലിയ പോരായ്മ.

എയര്‍ടെല്ലിന്റെ ദീര്‍ഘകാല പദ്ധതി 2398 രൂപയുടേതാണ്. എയര്‍ടെല്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും നല്‍കുന്നു. 365 ദിവസത്തെ സാധുതയുള്ള ഒരു വാര്‍ഷിക പദ്ധതിയാണ് പ്ലാന്‍. 1.5 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത കോളിംഗും ഉള്ള 100 എസ്എംഎസ് ഇത് വാഗ്ദാനം ചെയ്യുന്നു. സീ 5 പ്രീമിയത്തിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, സൗജന്യ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, സൗജന്യ ഹലോ ട്യൂണ്‍സ്, ഫാസ്റ്റാഗ് ഇടപാടുകളില്‍ 150 ക്യാഷ് ബാക്ക് എന്നിവയാണ് പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങള്‍.2498 രൂപയ്ക്ക് എയര്‍ടെല്‍ 2 ജിബി പ്രതിദിന ഡാറ്റയ്‌ക്കൊപ്പം സമാന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

2399 രൂപയ്ക്ക് വോഡഫോണിനും ദീര്‍ഘകാല പദ്ധതി നിലവിലുണ്ട്. വോഡഫോണിന്റെ വാര്‍ഷിക പദ്ധതി പരിധിയില്ലാത്ത കോളിംഗും 1.5 എസ്എംഎസും പ്രതിദിനം 1.5 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. വോഡഫോണ്‍ പ്ലേ, സീ 5 പ്രീമിയം എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ള ആനുകൂല്യങ്ങളും ഈ പ്ലാന്‍ നല്‍കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios