ഇഴഞ്ഞ് ഇഴഞ്ഞ് ഇതെങ്ങോട്ടാ! ഇന്റർനെറ്റ് വേ​ഗതയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ, വമ്പൻ നീക്കം

2023 ജനുവരിയിൽ തന്നെ തദ്ദേശീയമായി നിർമിച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4ജി ആരംഭിക്കും. എന്തായാലും 4ജിയിൽ പിന്നോട്ടായതു പോലെ 5ജിയിൽ പിന്നിലാകില്ല എന്ന വാശിയിലാണ് ബിഎസ്എൻഎൽ

bsnl hopes to introduce 5 g next august

ഉപഭോക്താക്കളുടെ ഇന്റർനെറ്റിന് വേഗതയില്ലെന്ന പരാതി അവസാനിപ്പിക്കാനുറച്ച് ബിഎസ്എൻഎൽ. 4ജിക്ക് പിന്നാലെ മാസങ്ങളുടെ വ്യത്യാസത്തിൽ മാത്രം 5ജിയുമായും ബിഎസ്എൻഎൽ എത്തും. ബിഎസ്എൻഎല്ലിന്റെ  5ജി സേവനങ്ങൾ 2023 ഓഗസ്റ്റ് 15 ന് ആരംഭിച്ചേക്കുമെന്നാണ് സൂചന. തദ്ദേശീയമായി വികസിപ്പിച്ച 5ജി കോർ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. 5ജിയുടെ ബീറ്റാ പരീക്ഷണം അടുത്ത ഓഗസ്റ്റിന് മുൻപ് പൂർത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

2023 ജനുവരിയിൽ തന്നെ തദ്ദേശീയമായി നിർമിച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4ജി ആരംഭിക്കും. എന്തായാലും 4ജിയിൽ പിന്നോട്ടായതു പോലെ 5ജിയിൽ പിന്നിലാകില്ല എന്ന വാശിയിലാണ് ബിഎസ്എൻഎൽ. 18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 4ജി നെറ്റ്‍വർക്കിന്റെ ആദ്യ റോൾ ഔട്ടാണ് ആദ്യം നടക്കുന്നത്. ഇത് സംബന്ധിച്ച ചർച്ച ടിസിഎസുമായും സർക്കാർ നടത്തുന്ന ടെലികോം ഗവേഷണ വികസന സംഘടനയായ സി-ഡോട്ട് നയിക്കുന്ന കൺസോർഷ്യവുമായും നടത്തിവരികയാണ്.

കമ്പനി വാങ്ങുന്ന 4ജി നെറ്റ്‌വർക്ക് ഗിയറുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെയാണ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 15നകം ബിഎസ്എൻഎൽ 5ജിയിലേക്ക് മാറണമെന്നാണ് നിർദേശം. കഴിഞ്ഞ ദിവസമാണ് 5ജി സേവനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ വരിക്കാരുണ്ടെന്നാണ് എഎൻഐയുടെ റിപ്പോർട്ട്. അതിൽ 350 ദശലക്ഷത്തിലധികം ഉപയോക്താക്കൾ 3ജി അല്ലെങ്കിൽ 4ജി സപ്പോർട്ടുള്ള ഫോണുകൾ ഉപയോഗിക്കുന്നവരാണ്.  

ഇന്ത്യയിൽ 100 ദശലക്ഷം വരിക്കാർക്ക് 5ജി  ഫോണുകളുണ്ട്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി - 4ജി  ഫോണുകളുടെ പ്രൊഡക്ഷൻ ക്രമേണ നിർത്തി 5ജി സാങ്കേതികവിദ്യയിലേക്ക് പൂർണ്ണമായും മാറണമെന്ന്  സ്മാർട്ട്ഫോൺ കമ്പനികളോട് മന്ത്രാലയം പറഞ്ഞതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. നിലവിൽ എയർടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളിൽ ഇപ്പോൾ 5ജി സേവനങ്ങൾ നൽകുന്നുണ്ട്.

ജിയോ 5ജി നാല് നഗരങ്ങളിൽ ലഭ്യമാണെങ്കിൽ, എയർടെൽ അതിന്റെ 5 ജി പ്ലസ് സേവനം മൊത്തം എട്ട് നഗരങ്ങളിൽ ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നിട്ടും ആപ്പിൾ ഉൾപ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.  

ഇനി സേവനങ്ങൾക്ക് 5ജി വേ​ഗത ; ജിയോ സേവനങ്ങൾ ഔദ്യോ​ഗികമായി ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios