അവസരങ്ങളുടെ വമ്പൻ ലോകം തീർക്കാൻ, ടെക്ക് ഭീമൻമാരടക്കമുള്ള വിവിധ കമ്പനികളുമായി കരാറുണ്ടാക്കി അസം സർക്കാർ
മൈക്രോസോഫ്റ്റ്, ഗൂഗിൾ, ലാർസൺ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങൾ എന്നിവരുമായി കരാറിൽ ഒപ്പുവെച്ച് ആസം സർക്കാർ. അസം സ്‌കിൽ ഡെവലപ്‌മെന്റ് മിഷനാണ് (എഎസ്‌ഡിഎം) സർക്കാരിനു വേണ്ടി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്
മൈക്രോസോഫ്റ്റ്, ഗൂഗിൾ, ലാർസൺ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങൾ എന്നിവരുമായി കരാറിൽ ഒപ്പുവെച്ച് അസം സർക്കാർ. അസം സ്‌കിൽ ഡെവലപ്‌മെന്റ് മിഷനാണ് (എഎസ്‌ഡിഎം) സർക്കാരിനു വേണ്ടി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മറ്റ് സംസ്ഥാന മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇൻഫോ എഡ്ജുമായി (ഇന്ത്യ) എംപ്ലോയ്‌മെന്റ് ആൻഡ് ക്രാഫ്റ്റ്‌സ്‌മാൻ ട്രെയിനിംഗ് ഡയറക്ടറേറ്റ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. അസം ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവുമായും ടാറ്റ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് ട്രസ്റ്റിന്റെയും ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെയും ടാറ്റ സ്‌കിൽ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവുകളുമായും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡും (എപിഡിസിഎൽ) 1,000 മെഗാവാട്ട് സൗരോർജ്ജം ഉല്പാദിപ്പിക്കുന്നതിന് സത്‌ലജ് ജല് വിദ്യുത് നിഗത്തിന്റെ ഗ്രീൻ എനർജി ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. മൈക്രോസോഫ്റ്റുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വെക്കുന്നതിലൂടെ അസം നൈപുണ്യ വികസന കേന്ദ്രങ്ങളിലെ യുവത്വങ്ങള‍്ക്ക് അവസരങ്ങളൊരുക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ. മൈക്രോസോഫ്റ്റ് അതിന്റെ എംഡിഎസ്പി (മൈക്രോസോഫ്റ്റ് ഡൈവേഴ്‌സിറ്റി സ്‌കില്ലിംഗ് പ്രോഗ്രാം) മൊഡ്യൂളുകൾ വഴി തൊഴിൽ ശക്തിയിൽ അവരുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തും.
ഹെൽത്ത് കെയർ സെക്ടർ സ്കിൽ കൗൺസിലുമായുള്ള (എച്ച്എസ്എസ്സി) ധാരണാപത്രത്തിന്റെ ലക്ഷ്യം അസമിലെ തൊഴിലില്ലാത്ത യുവാക്കളെ നൈപുണ്യ പരിശീലനത്തിനായി അണിനിരത്തുക എന്നതാണ്. തൊഴിൽരഹിതരായ യുവാക്കളെ നൈപുണ്യമാക്കുന്നതിനു പുറമേ, പരിശീലനം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ വ്യാവസായിക ജോലികൾക്കുള്ള പ്ലേസ്‌മെന്റും നൽകും.
Naukri.com മായുള്ള കരാർ വഴി തൊഴിൽ രഹിതരായ യുവാക്കൾക്ക് അവരുടെ പ്രൊഫൈൽ ഡിജിറ്റൽ ഡൊമെയ്‌നിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ലഭ്യമാക്കുകയാണ് ലക്ഷ്യം. എപിഡിസിഎൽ , എസ്ജിവിഎൻഎൽ ഗ്രീൻ എനർജി ലിമിറ്റഡും (SGEL) തമ്മിലുള്ള ധാരണാപത്രം വഴി സൗരോർജ്ജ പദ്ധതികളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. അസം ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും ടാറ്റ സ്‌ട്രൈവ് സ്‌കിൽ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്‌സും മറ്റുള്ളവരും തമ്മിൽ ഒപ്പുവച്ച ഉടമ്പടി വഴി സംസ്ഥാനത്തെ യുവാക്കളുടെ പരിശീലനത്തിനായി ഹോസ്പിറ്റാലിറ്റി സ്‌കിൽ സെന്റർ ഓഫ് എക്‌സലൻസ് കൊണ്ടുവരികയാണ് ലക്ഷ്യം.