Apple Labour Union : ആപ്പിള്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നു; ആദ്യ തീരുമാനം ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കില്ല

ണിക്കൂര്‍ അനുസരിച്ചുള്ള വേതനത്തിന്‍റെ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നതിന് ഇടെയാണ് ആപ്പിള്‍ റീട്ടെയില്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് എന്നത് ശ്രദ്ധേയമാണ്.

Apple Store employees have been using Android phones to help keep their unionizing efforts secret

വാഷിംങ്ടണ്‍: ആപ്പിള്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം നിശബ്ദമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഷിംങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂര്‍ അനുസരിച്ചുള്ള വേതനത്തിന്‍റെ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നതിന് ഇടെയാണ് ആപ്പിള്‍ റീട്ടെയില്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആപ്പിളിന്‍റെ ലാഭ വിഹിതത്തില്‍ അടുത്തിടെ ഇടിവ് സംഭവിച്ചതായി വിപണിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

രണ്ട് ആപ്പിള്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ ഔദ്യോഗികമായി തൊഴിലാളി സംഘടന ആരംഭിക്കുന്നതിനുള്ള എഴുത്തുകുത്തുകള്‍ നാഷണല്‍ ലേബര്‍ റിലേഷന്‍ ബോര്‍ഡ് (NLRB) യുമായി നടത്തിയെന്നും, ഏതാണ്ട് ആറോളം സ്റ്റോറുകളിലെ ജീവനക്കാര്‍ ഇത്തരം പ്രവര്‍‍ത്തനങ്ങളുടെ അവസാനഘട്ടത്തിലാണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതേ സമയം ഇത്തരം നീക്കങ്ങള്‍ കമ്പനി അറിയാതിരിക്കാനും, ചാരപ്പണി നടത്താതിരിക്കാനും ആപ്പിള്‍ ജീവനക്കാര്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു എന്നതാണ് ഇതിലെ പ്രധാന വെളിപ്പെടുത്തല്‍. 

എന്നാല്‍‍ തങ്ങളുടെ സ്വന്തം ജീവനക്കാരെ ആപ്പിള്‍ നിരീക്ഷിക്കുന്നു എന്നത് അതിശയോക്തിയല്ലെന്നാണ് വെളിപ്പെടുത്തല്‍. 2021 ല്‍ ആപ്പിള്‍ തങ്ങളുടെ ഭൌതിക സ്വത്തവകാശം ലംഘിച്ചു അടക്കം ആരോപിച്ച് ആഷ്ലി ജോവിക്ക് എന്ന ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ശരിക്കും ആപ്പിള്‍ കമ്പനിയുടെ ജീവനക്കാരെ നിരീക്ഷിക്കുന്ന ഏര്‍പ്പാടുകള്‍ വെളിപ്പെടുത്തിയ തിരിച്ചടിയാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ആഷ്ലി ആരോപിക്കുന്നത്. 

'ആപ്പിള്‍ എന്ന കോര്‍പ്പറേറ്റ് ഭീമന്‍റെ ആന്തരികമായ സംസ്കാരമാണ് നിരീക്ഷണം, ഭയപ്പെടുത്തല്‍, അന്യവത്‌കരണം എന്നിവ, അവര്‍ ജീവനക്കാരെ അടുത്ത് നിരീക്ഷിക്കും, അവരുടെ എല്ലാ പ്രവര്‍ത്തികളും രഹസ്യത്മകതയുടെ പേരിലും, ജോലി നിലവാരത്തിന്‍റെ പേരിലും പരിശോധിക്കും'- ആഷ്ലി ജോവിക്ക് എഴുതി.

2011 ല്‍ വെയര്‍ഡ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത പ്രകാരം, ആപ്പിള്‍ ഓഫീസില്‍ നിന്നും ചോര്‍ത്തിയ ഐഫോണ്‍ പ്രോട്ടോടൈപ്പ് പിടിച്ചെടുക്കാന്‍ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കന്‍ നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്‍റ് റെയ്ഡ് ചെയ്തിട്ടുണ്ട് ആപ്പിള്‍ എന്നാണ് പറയുന്നത്. 

അതിനാല്‍ തന്നെ ഇപ്പോഴത്തെ തൊഴിലാളി യൂണിയന്‍ സംഘടകര്‍ ഐഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് പറയുന്ന തീരുമാനം ഒട്ടും അത്ഭുതമുള്ള കാര്യമല്ലെന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ആപ്പിള്‍ ഒരിക്കലും ഇത്തരത്തിലുള്ള ഒരു നിരീക്ഷണം നടത്തുന്നതായി സമ്മതിക്കില്ല. ഇത്തരത്തില്‍ ഒന്ന് കണ്ടെത്തിയാല്‍ അത് കമ്പനിക്ക് വലിയ തിരിച്ചടിയാകും. 

'ആപ്പിൾ' അപ്ഡേറ്റ്സ് തിരിച്ചടിക്കും; 10 ബില്യൺ ഡോളറെങ്കിലും നഷ്ടമാകുമെന്ന് ഫേസ്ബുക്ക്

കഴിഞ്ഞ വർഷം ആപ്പിൾ വരുത്തിയ മാറ്റം തങ്ങൾക്ക് പത്ത് ബില്യൺ ഡോളർ നഷ്ടമാക്കുമെന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റ. 2021 ഏപ്രിലിൽ ആപ്പിൾ ഐ ഫോൺ ഉപഭോക്താക്കൾക്ക് പുതിയൊരു സൗകര്യം ലഭ്യമാക്കിയിരുന്നു. ഇതിലൂടെ ഏത് ആപ്പുകളാണ് ഡിജിറ്റൽ ലോകത്തെ പെരുമാറ്റം മനസിലാക്കാൻ സാധിക്കും വിധം ഉപഭോക്താവിനെ ട്രാക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് നല്ലൊരു ശതമാനം ആപ്പിൾ ഐ ഫോൺ ഉപഭോക്താക്കളും ഫേസ്ബുക്കിനെ തങ്ങളെ ട്രാക്ക് ചെയ്യാൻ അനുവാദം നൽകാതിരിക്കുന്നത് പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്നാണ് മെറ്റ വാദിക്കുന്നത്.

കമ്പനിയുടെ കഴിഞ്ഞ വർഷത്തിലെ നാലാം പാദത്തിലുണ്ടായ തിരിച്ചടിയുടെ കാരണം വിശദീകരിക്കുകയായിരുന്നു മെറ്റ സിഎഫ്ഒ ഡേവിഡ് വെന്നർ. പരസ്യമാണ് മെറ്റയുടെ പ്രധാന വരുമാന സ്രോതസ്. ഇതിലേക്ക് നയിക്കുന്നതാകട്ടെ കോടിക്കണക്കിന് വരുന്ന ഫെയ്സ്ബുക്ക് ഉടമകളുടെ ഫെയ്സ്ബുക്കിലെ പെരുമാറ്റവുമാണ്. ആപ്പിളിന്റെ ഓപറേറ്റിങ് സോഫ്റ്റ്‌വെയർ 14.5 അപ്ഡേഷനിലാണ് മാറ്റം വരുത്തിയത്. 2021 ഏപ്രിൽ ഇത് പുറത്തുവന്ന ശേഷം ആപ്പുകളോട് പരസ്യ വിൽപ്പനയ്ക്കായി ഉപഭോക്താവിന്റെ ഡിജിറ്റൽ രംഗത്തെ പെരുമാറ്റം വിലയിരുത്തുന്നുണ്ടോയെന്ന് വെളിപ്പെടുത്താൻ നിർബന്ധിക്കുന്നുണ്ട്. ഉപഭോക്താവ് ട്രാക്ക് ചെയ്യരുതെന്ന നിബന്ധന നൽകിയാൽ പരസ്യ ദാതാക്കളായ കമ്പനികൾക്ക് ഡാറ്റ ലഭിക്കാതെ വരും. ഈ സാഹചര്യമാണ് തിരിച്ചടിയായതെന്ന് ഡേവിഡ് വെന്നർ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios