ഗൂഗിളില്‍ നിന്നും രാജിവച്ചയാളെ ആപ്പിള്‍ സ്വീകരിക്കുന്നു; ടെക് ലോകത്തെ ചൂടുവാര്‍ത്ത ഇങ്ങനെ

മെഷീന്‍ ലേണിംഗ് ആന്റ് എഐ സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ജിയാനാന്‍ഡ്രിയയുടെ കീഴില്‍ ബെന്‍ജിയോ ആപ്പിളില്‍ ഒരു പുതിയ എഐ റിസര്‍ച്ച് യൂണിറ്റിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇക്കാര്യം റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. 

Apple hires former Google AI scientist who resigned after colleagues firings

ന്യൂയോര്‍ക്ക്: ഗൂഗിളില്‍ നിന്നും രാജിവച്ചു പുറത്തു പോയ ശാസ്ത്രജ്ഞനെ ഇരു കൈയും നീട്ടി സ്വീകരിച്ച് ആപ്പിള്‍. ഗൂഗിളിന്റെ കൃത്രിമ ഇന്റലിജന്‍സ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിലെ ശാസ്ത്രജ്ഞനായിരുന്നു സാമി ബെന്‍ജിയോ. സഹപ്രവര്‍ത്തകരും ഗൂഗിളുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം കമ്പനി വിട്ടത്. എന്തായാലും ഇപ്പോള്‍ അദ്ദേഹം തങ്ങള്‍ക്കു വിലപ്പെട്ടതാണെന്നും അതു കൊണ്ടാണ് മുഖം നോക്കാതെ ഗൂഗിളിന്റെ മുന്‍ എഐ ശാസ്ത്രജ്ഞന്‍ സാമി ബെന്‍ജിയോയെ നിയമിച്ചതെന്നും ആപ്പിള്‍ അറിയിച്ചു.

മെഷീന്‍ ലേണിംഗ് ആന്റ് എഐ സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ജിയാനാന്‍ഡ്രിയയുടെ കീഴില്‍ ബെന്‍ജിയോ ആപ്പിളില്‍ ഒരു പുതിയ എഐ റിസര്‍ച്ച് യൂണിറ്റിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇക്കാര്യം റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജി പ്രഖ്യാപിച്ച് ബെന്‍ജിയോ 2021 ഏപ്രില്‍ 28 ന് ഗൂഗിള്‍ വിട്ടു. എത്തിക്കല്‍ എഐ ടീമിന്റെ ടെക്‌നിക്കല്‍ കോലീഡായി ബെന്‍ജിയോ അല്‍ഗോരിതം ബയസ്, ഡാറ്റ മൈനിംഗ് എന്നിവയ്ക്കായി പ്രവര്‍ത്തിച്ചയാളാണ്. ഗൂഗിളിന്റെ ആഴത്തിലുള്ള എഐ യില്‍ പ്രവര്‍ത്തിക്കുകയും സേര്‍ച്ച്, വോയിസ് പോലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 

ഗൂഗിള്‍ ബ്രെയിന്‍ റിസര്‍ച്ച് ടീമിന്റെ ആദ്യകാല നേതാക്കളിലൊരാളായ ബെന്‍ജിയോ ഇമേജുകള്‍, സ്പീച്ച്, മറ്റ് ഡാറ്റ എന്നിവ വിശകലനം ചെയ്യുന്നതിനുള്ള ഇന്നത്തെ എഐ സിസ്റ്റങ്ങളെ സഹായിക്കുന്ന അല്‍ഗോരിതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആപ്പിളിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് പുതിയ എഐ ഗവേഷണ യൂണിറ്റിന് അദ്ദേഹം നേതൃത്വം നല്‍കുമെന്നും ആപ്പിളിന്റെ മെഷീന്‍ ലേണിംഗ് ആന്റ് എഐ സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ഗിയാനാന്ദ്രിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios