കൊവിഡ് കേസുകള്‍ കുറഞ്ഞു; മാസ്ക് ഉപേക്ഷിക്കാൻ തയ്യാറെടുത്ത് ആപ്പിൾ

മാസ്ക്  ധരിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ മാനിക്കുന്നുവെന്നും കമ്പനി മെയിലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 

Apple Drops Mandatory Mask Rule for Corporate Workers at Most Locations

സന്‍ഫ്രാന്‍സിസ്കോ:  മാസ്ക് ധരിക്കണമെന്ന നിർദേശത്തിൽ ആപ്പിൾ മാറ്റം വരുത്തുന്നുവെന്ന്  ദി വെർജിന്റെ റിപ്പോർട്ട്. മെയ് മാസത്തിലാണ് ആപ്പിൾ ജീവനക്കാരോട് പൊതുവായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടത്. സിലിക്കൺവാലി ഓഫീസുകളിലെങ്കിലും ധരിച്ചിരിക്കണം എന്ന് കമ്പനി പറഞ്ഞിരുന്നു. ഈ വർഷം മാർച്ചോടെ കോവിഡ് കേസുകളിൽ കുറവ് വന്നപ്പോഴാണ് മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ആപ്പിൾ തയ്യാറായത്.

കോവിഡ് സമയത്ത് കേസുകളുടെ വർധനവ് കണക്കിലെടുത്ത് തൊഴിലാളികൾ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തണം എന്ന ആവശ്യത്തിൽ കമ്പനി ഇളവ് വരുത്തിയിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തൊഴിലാളികൾ ഓഫീസിൽ എത്തണമെന്ന നിബന്ധന ഉണ്ടായിരുന്നു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 90 ശതമാനത്തിലധികം അണുബാധകൾക്കും കാരണമാകുന്ന ഒമിക്രോൺ വേരിയന്റിന്റെ സബ് വേരിയന്റുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മുൻപെടുത്ത വാക്സിനുകൾക്ക് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനാകുമോ എന്ന ആശങ്കയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാനദണ്ഡം എടുത്തു കളഞ്ഞുവെങ്കിലും ആവശ്യമുള്ളവർക്ക് മാസ്ക് ധരിക്കാം. ഇക്കാര്യം ജീവനക്കാരുടെ ഇന്റേണൽ മെയിലിൽ അയച്ചിട്ടുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. 

മാസ്ക്  ധരിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ മാനിക്കുന്നുവെന്നും കമ്പനി മെയിലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രവ്യത്തി സമയത്തിന് ശേഷമുള്ള തീരുമാനങ്ങൾ സംബന്ധിച്ച് റോയിട്ടേഴ്സ് ഉന്നയിച്ച ചോദ്യത്തോട് ആപ്പിൾ പ്രതികരിച്ചിട്ടില്ല.

നേരത്തെ റിട്ടേൺ ടു വർക്ക് പ്ലാനിനെക്കുറിച്ച് ചില ആപ്പിൾ ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ഇത് ബാധിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. യാത്ര സമയം കൂടി അവരുടെ ജോലിക്കായി ചെലവഴിക്കേണ്ടി വരുന്നുവെന്നും ചെറിയ കുട്ടികൾക്ക് വാക്‌സിൻ ഇല്ലാത്തത് അവഗണിച്ചാണ് ഓഫീസിൽ മൂന്ന് ദിവസമെങ്കിലും എത്തണം എന്ന മാനദണ്ഡം കൊണ്ടുവന്നതെന്നും  ജീവനക്കാർ പരാതിപ്പെട്ടിരുന്നു.

നിരോധിച്ചാൽ ഒന്നും 'ആപ്പ്' പോകില്ല; നിരോധിത ആപ്പുകൾ ഇപ്പോഴും ലഭ്യം

ആപ്പിളിന്‍റെ ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി അനലിസ്റ്റുകൾ; ഐഫോൺ 14 മാക്സിന്‍റെ കയറ്റുമതിയെ ബാധിക്കുമോ?

പുതിയ ആപ്പുമായി ടിക്ടോക്ക് രംഗത്ത് വരുന്നു; പണി കിട്ടാന്‍ പോകുന്നത് ഈ ആപ്പുകള്‍ക്കോ?

 

ആഗോള തലത്തിലെ മേധാവിത്വവും വൈറൽ വീഡിയോ ട്രെൻഡ്‌സെറ്ററിനും ശേഷം, ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും ഇനിയൊരു ഒരു മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങുകയാണ് ടിക്ടോക്ക്. ഇത്തരം ഒരു ആപ്പിനായി പേറ്റന്‍റ് ടിക്ടോക്ക് എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്ക് ഇത്തരം ഒരു പ്ലാറ്റ്ഫോം ടെസ്റ്റിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ടിക്ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് യുഎസ് പേറ്റന്റിനൊപ്പം മെയ് മാസത്തിൽ ടിക്ടോക്ക് മ്യൂസിക്കിന്‍റെ ട്രേഡ് ലോഗോയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനം ഉപയോക്താക്കളെ സംഗീതം വാങ്ങാനും പങ്കിടാനും പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സഹായിക്കും എന്നാണ് പേറ്റന്‍റ് വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. 

പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കാനും പങ്കിടാനും മ്യൂസിക്ക് റെക്കമെന്‍റേഷനും, അല്ലെങ്കില്‍ സംഗീത സംബന്ധിയായ ചര്‍ച്ചയ്ക്കും ഇത് ഉപകരിക്കും. ഓഡിയോയും വീഡിയോയും തത്സമയ സ്ട്രീം ചെയ്യാനും ഇതില്‍സംവിധാനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. 2021 നവംബറിൽ ഓസ്‌ട്രേലിയയിൽ ടിക്ടോക്ക് മ്യൂസിക്ക് (TikTok Music) എന്ന ട്രേഡ് ലോഗോ ബൈറ്റ്‌ഡാൻസ് ഫയൽ ചെയ്‌തതായി റിപ്പോർട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios