ടിം കുക്ക് നല്‍കിയ ആ വിലയേറിയ സമ്മാനം ട്രംപ് വാങ്ങിയിരുന്നു.!
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്‌ലെക്‌സ് ലിമിറ്റഡ് നിര്‍മ്മാണ കേന്ദ്രത്തിലെ അമേരിക്കന്‍ ജോലികള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി 2019 നവംബറില്‍ ട്രംപ് ഈ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് മാക് പ്രോ സമ്മാനം ലഭിക്കുന്നത്.
വാഷിംങ്ടണ്‍: ആപ്പിള്‍ സിഇഒ ടിം കുക്ക് ഒരിക്കല്‍ 5,999 ഡോളര്‍ വിലയുള്ള മാക് പ്രോ സൗജന്യമായി നല്‍കിയതായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ബുധനാഴ്ച പരസ്യമാക്കിയ ഫൈനാന്‍ഷ്യല്‍ ഡോക്യുമെന്റ്‌സിലാണ് ഈ നിര്‍ണായക വിവരമുള്ളത്. 'ടെക്‌സസിലെ ഓസ്റ്റിനിലെ ഫ്‌ലെക്‌സ് ഫാക്ടറിയില്‍ ആദ്യമായി സൃഷ്ടിച്ചത്' എന്നും പട്ടികയില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റായിരിക്കുമ്പോള്‍ ഇത്തരം സൗജന്യങ്ങള്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. ഇതു മറികടന്നാണോ മാക് പ്രോ സ്വന്തമാക്കിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസ് വിട്ട് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കിയ ട്രംപിന്റെ പുതിയ സാമ്പത്തിക രേഖയിലും ഇക്കാര്യമുണ്ട്.
2013 ലാണ് ആപ്പിള്‍ ഓസ്റ്റിന്‍ ഫാക്ടറി തുറന്നത്. ഇവിടെ നിന്ന് പുറത്തുവരുന്ന 2019 ലെ ആദ്യത്തെ മോഡലാണിത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്‌ലെക്‌സ് ലിമിറ്റഡ് നിര്‍മ്മാണ കേന്ദ്രത്തിലെ അമേരിക്കന്‍ ജോലികള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി 2019 നവംബറില്‍ ട്രംപ് ഈ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് മാക് പ്രോ സമ്മാനം ലഭിക്കുന്നത്.
അതേ ദിവസം തന്നെ ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡില്‍ നിന്നുള്ള 529 ഡോളര്‍ ലെതര്‍ ബോംബര്‍ ജാക്കറ്റ്, ആയോധന കലാകാരന്‍ പ്രൊഫഷണല്‍ കോള്‍ബി കോവിംഗ്ടണില്‍ നിന്നുള്ള 650 ഡോളര്‍ അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ്, അമേരിക്കയുടെ പിജിഎയുടെ മുന്‍ പ്രസിഡന്റ് ഡെറക് സ്പ്രാഗില്‍ നിന്നുള്ള ഗോള്‍ഫ് ക്ലബ്ബിനായുള്ള അനുബന്ധ ഉപകരണങ്ങളും ട്രംപ് സ്വീകരിച്ചിരുന്നു.
പ്രസിഡന്റുമാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നത് സാധാരണമാണെങ്കിലും, അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. മാക് പ്രോ വിലയേറിയ സമ്മാനമാണെങ്കിലും നിലവിലെ 2020 മോഡലിന്റെ അടിസ്ഥാന വിലയാണ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. റെറ്റിന 6 കെ ഡിസ്‌പ്ലേയുള്ള 32 ഇഞ്ച് പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആറിന് 5,999 ഡോളറാണ് വില.