'ഇത്തരം ഐഫോണ്‍ ഉപയോക്താക്കള്‍ പേടിക്കണം':മുന്നറിയിപ്പുമായി ആപ്പിള്‍

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതിയ പതിപ്പുകൾ അവതരിപ്പിക്കാൻ ഇനി ആഴ്ചകൾ മാത്രമേയുള്ളൂ. സെപ്റ്റംബർ 7ന് ഐഒഎസ് 16 പുറത്തിറങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Apple alert for iphone users Apple warns of security flaw for this iphones

സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി ആപ്പിൾ. ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും ഹാക്കർമാർ കടക്ക തക്ക വിധമുള്ള സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് എന്നീ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എത്രയും പെട്ടെന്ന് അപ്ഡേറ്റഡ് സോഫ്റ്റ് വെയർ ഉപയോഗിക്കണമെന്നാണ് ആപ്പിളിന്റെ നിർദേശം. നിലവിലെ സുരക്ഷാപിഴവ് ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കാം എന്നാണ് സിഎൻഎന്നിന്റെ റിപ്പോർട്ട്.

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതിയ പതിപ്പുകൾ അവതരിപ്പിക്കാൻ ഇനി ആഴ്ചകൾ മാത്രമേയുള്ളൂ. സെപ്റ്റംബർ 7ന് ഐഒഎസ് 16 പുറത്തിറങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പിൾ ഐഒഎസ് 15.6.1 പുറത്തിറക്കി അത് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 'ദുരുദ്ദേശപരമായി ക്രിയേറ്റ്  ചെയ്ത വെബ് കണ്ടെന്റ്' ഉപയോഗിച്ചാകാം ആപ്പിൾ ഉപകരണങ്ങളിലേക്ക് ഹാക്കർമാര്‌‌‍ കടന്നു കയറാൻ സാധ്യതയെന്നാണ് സൂചന.

ഐഫോൺ 6എസ് സീരിസ് മുതലുള്ള ഉപകരണങ്ങൾ, ഐപാഡ് എയർ 2 മുതലുള്ള ഉപകരണങ്ങൾ,ഐപാഡ് മിനി 4 മുതലുള്ള ഉപകരണങ്ങൾ,എല്ലാ ഐപാഡ് പ്രോ ഉപകരണങ്ങളും,ഏഴാം തലമുറയിലെ ഐപോഡ് ടച്ച്,മാക് ഉപകണങ്ങളിൽ മോണ്ടെറി ഒഎസ്, ബിഗ്‌സേറിലെ സഫാരി ബ്രൗസർ, കാറ്റലീന ഒഎസ് തുടങ്ങിയവയിലേക്കുള്ള അപ്‌ഡേറ്റുകളാണ് ഇറക്കിയിട്ടുള്ളത്. 50 ശതമാനം വരെയെങ്കിലും ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ.  ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് ചാർജറുമായി കണക്ട് ചെയ്യുക. ഇന്റർനെറ്റുമായി കണക്ട് ചെയ്യണം. സെറ്റിങ്‌സ്>ജനറൽ>സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് >'ഇൻസ്റ്റാൾ നൗ' കൊടുക്കുക. ഈ രീതിയിൽ സെർച്ച് ചെയ്തിട്ട് ലഭിക്കാത്തവർ സെറ്റിങ്‌സിലെ സേർച്ച് ബാറിൽ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് (software update) എന്ന് സേർച്ച് ചെയ്താൽ മതിയാകും.

ഐഫോണുകളിലും, ഐപാഡുകളിലും, മാക്കുകളിലും കടക്കുന്ന ഹാക്കർക്ക് എന്തും ചെയ്യാൻ സാധിക്കുമെന്ന് ലാ സാലെ യൂണിവേഴ്‌സിറ്റിയിലെ മാർഗരറ്റ് മകോയ് പറയുന്നു. ഉപകരണത്തിന്റെ ഉടമയായി ഭാവിച്ച് ഉപകരണത്തിന്റെ നിയന്ത്രണം മുഴുവൻ ഏറ്റെടുക്കാൻ ഹാക്കർക്ക് കഴിയും. സുരക്ഷാ പ്രശ്നം കണ്ടെത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് ആപ്പിൾ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഐഒഎസ് 15.6.1 ലേക്ക് മാറണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപയോക്താവിനെ സഹായിക്കാൻ ടിക്ടോക്കില്‍ വീഡിയോ, ജീവനക്കാരിയെ പിരിച്ച് വിടുമെന്ന് ആപ്പിൾ

ആപ്പിളിന്‍റെ ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി അനലിസ്റ്റുകൾ; ഐഫോൺ 14 മാക്സിന്‍റെ കയറ്റുമതിയെ ബാധിക്കുമോ?

Latest Videos
Follow Us:
Download App:
  • android
  • ios