ഇത്തരം ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് വിലക്കണം; അല്ലെങ്കില്‍ പണിയാകും.!

പിക്സലേറ്റ് എന്ന് പേരുള്ള ഒരു കമ്പനി അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. പരസ്യ തട്ടിപ്പ് സംരക്ഷണം, സ്വകാര്യത പാലിക്കൽ  എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. 

Angry Birds Candy Crush Other Kids App Could be Snooping on Your Children Claims Study

ഡാറ്റയെ പുതിയ ഇന്ധനമാക്കി മാറ്റുന്ന ലോകത്ത് സ്വകാര്യതയ്ക്ക് പ്രാധാന്യമേറുകയാണ്. ഓരോ ക്ലിക്കിലും സ്വകാര്യത ചോദ്യചിഹ്നമാകുകയാണ്.  പരസ്യ-ടെക് വ്യവസായത്തില്‍  ഡാറ്റാ പോയിന്റുകള്‍ വര്‍ധിക്കുകയാണ്. പല പരസ്യ കമ്പനികളുടെയും വൻകിട സാങ്കേതിക വിദ്യകളുടെയും ലക്ഷ്യം കുട്ടികളാണെന്ന് പഠനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

പിക്സലേറ്റ് എന്ന് പേരുള്ള ഒരു കമ്പനി അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. പരസ്യ തട്ടിപ്പ് സംരക്ഷണം, സ്വകാര്യത പാലിക്കൽ  എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.  ഗെയിമിംഗിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായുള്ള ആപ്പുകള്‍ ഉപയോഗിക്കുന്ന 1000-ലധികം കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. അതനുസരിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യപ്പെടുന്ന മിക്ക ആപ്ലിക്കേഷനുകളും കുട്ടികളുടെ ഡാറ്റകള്‍ പരസ്യ കമ്പനികൾക്ക് കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ആന്ക്രിബേർഡ്‌സ് (Angry Birds), കാൻഡി ക്രഷ് (Candy Crush) തുടങ്ങിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഏറ്റവും പ്രചാരമുള്ള ആപ്പുകളിലൊന്നാണ്.  ഗണിതശാസ്ത്ര പ്രശ്‌നങ്ങൾ, കളറിംഗ്, ആകൃതി തിരിച്ചറിയലിന് സഹായിക്കുന്ന ആപ്പുകളും ഒരുപാടുണ്ട്. ഈ ആപ്ലിക്കേഷനുകളെല്ലാം ലൊക്കേഷന്‍, ഐപി വിലാസങ്ങൾ, മറ്റ് തിരിച്ചറിയൽ വിവരങ്ങൾ എന്നിവ ശേഖരിക്കുന്നവയാണ്. 

നോട്ടിഫിക്കേഷന്‍സ് അയച്ച് ഉപയോക്താക്കളുടെ താല്‍പര്യമുള്ള മേഖല കണ്ടെത്തുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പരസ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.കുട്ടികളുടെ ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ടിനെ (COPPA) അടിസ്ഥാനമാക്കിയായിരുന്നു പിക്സലേറ്റ് പഠനം നടത്തിയത്. 1998ലാണ്  കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഈ നിയമം പാസാക്കിയത്. 

ആപ്പിൾ ആപ്പ് സ്റ്റോറിലെ എല്ലാ ആപ്പുകളിലും എട്ട് ശതമാനവും ഗൂഗിൾ പ്ലേ സ്റ്റോറിലെ എല്ലാ ആപ്പുകളിലും ഏഴ് ശതമാനവും കുട്ടികളെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനുകളാണെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ ആപ്പുകളിൽ, ഏകദേശം 42 ശതമാനം ആപ്പുകളും പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടാനുള്ള സാധ്യത കൂടുതലാണ് താനും. പിക്സലേറ്റിന്റെ പഠനം നൽകുന്ന  വിവരങ്ങള്‍ അനുസരിച്ച് "പ്രോഗ്രമാറ്റിക് പരസ്യദാതാക്കൾ" സാധാരണ ആപ്പുകളെക്കാള്‍ 3.1 മടങ്ങ് അധികം സമയം കുട്ടികളുടെ ആപ്പുകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios