ബ്രിട്ടണില്‍ ഷോപ്പിംഗ് നടത്താന്‍ വിസ ക്രഡിറ്റ് കാര്‍ഡുകള്‍ എടുക്കില്ലെന്ന് ആമസോണ്‍; കാരണമായത് ഇത്

ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഇ-മെയില്‍ അയച്ചിട്ടുണ്ട്. ജനുവരി 19വരെ വിസ കാര്‍ഡ് ആമസോണില്‍ ഉപയോഗിക്കാം. അതേ സമയം മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് വിലക്ക് ഇല്ല. 

Amazon to stop accepting Visa UK issued credit cards over high fees

ലണ്ടന്‍: ബ്രിട്ടനില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് വിസ ക്രഡിറ്റ് കാര്‍ഡുകള്‍ (Visa Credit Card) എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ആമസോണ്‍ (Amazon). അടുത്ത ജനുവരി മുതലാണ് ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ വിസ കാര്‍ഡ് ഉപയോഗിച്ച് സാധിക്കില്ലെന്ന് കാര്യം കമ്പനി അറിയിച്ചത്. വിസ കാര്‍ഡ് പേമെന്‍റ് പ്രൊസസ്സിന് ചിലവ് കൂടുതലാണെന്നും. ഇത് ബിസിനസിനെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന്‍റെ നടപടി. 

ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഇ-മെയില്‍ അയച്ചിട്ടുണ്ട്. ജനുവരി 19വരെ വിസ കാര്‍ഡ് ആമസോണില്‍ ഉപയോഗിക്കാം. അതേ സമയം മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് വിലക്ക് ഇല്ല. 

സാങ്കേതിക വിദ്യ വളരുന്നതിന് അനുസരിച്ച് പേമെന്‍റ് ചെയ്യാനുള്ള രീതികള്‍ ലളിതമായിട്ടുണ്ട്. അതിന് അനുസൃതമായി അതിന്‍റെ ചിലവും കുറയണം. എന്നാല്‍ കാര്‍ഡ് പേമെന്‍റിന്‍റെ പ്രൊസസ്സിംഗ് ഫീസ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് എന്ന് ആമസോണ്‍ ആരോപിക്കുന്നു. അതിനാലാണ് ഈ തീരുമാനം എടുത്തത് എന്ന് ആമസോണ്‍ പറയുന്നു. 

ഇത്തരം ചാര്‍ജ് വര്‍ദ്ധനവ് അംഗീകരിക്കുന്നതിലൂടെ ഞങ്ങളുടെ ബിസിനസ് രീതിയെ അത് ബാധിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നതിനെ അത് ബാധിക്കും. ടെക്നോളജിയുടെ വികാസത്തിന് അനുസരിച്ച് ചിലവുകള്‍ കുറയണം. എന്നാല്‍ കാര്‍ഡ് പേമെന്‍റില്‍ ഇത് കൂട്ടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ ജനുവരി 19 മുതല്‍ വിസ കാര്‍ഡ് ഉപയോഗം ആമസോണ്‍ യുകെയില്‍ നടക്കില്ലെന്ന് ആമസോണ്‍ ഇ-മെയില്‍ പറയുന്നു.

അതേ സമയം ആമസോണിന്‍റെ തീരുമാനത്തിനെതിരെ വിസ രംഗത്ത് എത്തി. വിസ യുകെ വക്താവ് ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. യുകെയിലെ ഈ അവധിക്കാലം മുഴുവന്‍ ആമസോണ്‍ യുകെയില്‍ വിസ കാര്‍ഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയ വിസ, ആമസോണിന്‍റെ ഭീഷണിപ്പെടുത്തുന്ന തീരുമാനത്തില്‍ നിരാശയുണ്ടെന്നും, ശരിക്കും ഉപയോക്താക്കളുടെ അവസരം കുറയ്ക്കുകയാണ് ഇത് ചെയ്യുകയെന്നും. ആരും ജയിക്കാത്ത അവസ്ഥ ഇത് ഉണ്ടാക്കുമെന്നും ആരോപിച്ചു.

ആമസോണുമായി വലിയ കാലത്തെ ബന്ധമുണ്ടെന്നും വിസ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കത്ത തരത്തില്‍ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ശ്രദ്ധിക്കുമെന്നും വിസ അധികൃതര്‍ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios