ആമസോണില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍

"ആഗസ്റ്റ് 28 മുതൽ ഒക്ടോബർ 26 വരെ Amazon.in-ൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പുതിയ വിൽപ്പനക്കാർക്കും രജിസ്ട്രേഷൻ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ആരംഭിക്കുന്നവർക്കും വിൽപ്പന ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കാൻ അർഹതയുണ്ട്" എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Amazon India Announces 50 Percent Fee Cut for New Sellers Ahead of Upcoming Festive Season Sales

ബംഗലൂരു: ഇ - കൊമേഴ്സ് വെബ്സൈറ്റിലെ വിൽപ്പനക്കാർക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ പുതിയ വിൽപ്പനക്കാർക്കുള്ള ഫീസിൽ 50 ശതമാനം കുറയ്ക്കുമെന്ന് ആമസോൺ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ സീസൺ ഷെഡ്യൂൾ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്.  ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2022 വിൽപ്പന സെപ്റ്റംബർ 23-ന് ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പറയുന്നത് അനുസരിച്ച് ഒക്ടോബർ 26-ന് മുമ്പ് രജിസ്റ്റർ ചെയ്യുകയും 90 ദിവസത്തിനുള്ളിൽ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വിൽപ്പനക്കാർക്കാണ് 50 ശതമാനം ഇളവിന് അർഹതയുണ്ടാകുക.

കമ്പനിയുടെ വെബ്‌സൈറ്റിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ചും വിൽപ്പനക്കാർക്ക് ഇളവിന് അർഹതയുണ്ടെന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. "ആഗസ്റ്റ് 28 മുതൽ ഒക്ടോബർ 26 വരെ Amazon.in-ൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പുതിയ വിൽപ്പനക്കാർക്കും രജിസ്ട്രേഷൻ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ആരംഭിക്കുന്നവർക്കും വിൽപ്പന ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കാൻ അർഹതയുണ്ട്" എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പ്രാദേശിക സ്റ്റോറുകൾ, പരമ്പരാഗത നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സംരംഭകർ എന്നിവർക്ക് പ്രയോജനം ചെയ്യുന്നതാണ് വരാനിരിക്കുന്ന ഫെസ്റ്റിവൽ വിൽപ്പനയെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഉത്സവകാല വിൽപ്പന സമയത്ത് പ്രാദേശിക കരകൗശലത്തൊഴിലാളികളെയും സംരംഭകരെയും ഇത് എങ്ങനെ സഹായിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ല. 

ആമസോൺ പ്രൈം അംഗങ്ങൾക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2022 വിൽപ്പനയിലേക്ക് നേരത്തേ എൻട്രി ലഭിക്കും. കൂടാതെ വിൽപ്പനയ്ക്കിടെ ഉപഭോക്താക്കൾക്ക് നിരവധി ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന ഇളവുകളും പ്രയോജനപ്പെടുത്താം. ആമസോണിന്റെ എതിരാളിയായ ഫ്ലിപ്പ്കാർട്ട് അതിന്റെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022-ന്റെ തീയതികൾ പ്രഖ്യാപിക്കുന്നാണ് പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.  

ഒക്ടോബറിൽ വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ആണ് ഇതും.  ഫ്ലിപ്കാർട്ട് സെയിലിൽ പിക്സൽ 6എ, നത്തിങ് ഫോൺ (1) എന്നിവയുൾപ്പെടെയുള്ള 5ജി ഫോണുകൾക്ക് വൻ ഇളവുകളായിരിക്കും ഏർപ്പെടുത്തുക. കൂടാതെ  ബിഗ് ബില്യൻ ഡേയ്‌സ് സെയിലിൽ ഗൂഗിൾ പിക്‌സൽ 6 എയ്ക്ക് വൻ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഗൂഗിൾ പിക്‌സൽ 6 എ 27,699 രൂപയ്ക്കാകും ലഭിക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത്  43,999 രൂപയായിരുന്നു ഇതിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്ലിപ്കാർട്ട് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ബാങ്ക് കാർഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios