വെബ് സീരിസുകള്‍ കാണുവാന്‍ വളരെ കൂടുതല്‍ പണം മുടക്കണോ? ഇപ്പോള്‍ എല്ലാം കാണാം ഫ്രീയായി.!
പുതിയ എയർടെൽ എക്സ്സ്ട്രീം ബോക്സിലൂടെ ഈ പ്രശ്നത്തിന് പരിഹാരവും കണ്ടിരിക്കുന്നു. ഇതൊരു സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്സാണ്. അത് ഉപയോക്താക്കൾക്ക് അവരുടെ ടിവിയിൽ ഡി ടി എച്ച് ചാനലുകളും ഒടിടിയും കാണാൻ അനുവദിക്കുന്നു.
യാത്രാ നിയന്ത്രണങ്ങൾ മുതൽ വീടുകൾക്കുള്ളിൽ പൂട്ടിയിടുന്നത് ഉള്‍പ്പടെ വളരെയധികം മാറ്റങ്ങളോടും തികച്ചും പുതിയ ജീവിതശൈലിയോടും ആളുകള്‍ പൊരുത്തപ്പെട്ടുവന്ന വര്‍ഷമാണ് 2020. ടിവിയും വെബ് സീരിസുകളും ആളുകളെ വിശാലമായ വിനോദ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. 2020 മാർച്ച് മുതൽ ഇന്നുവരെ ടിവി ചാനല്‍ കാഴ്ചക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായപ്പോൾ, വെബ് സീരിസുകള്‍ കാണുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവിനാണ് സാക്ഷ്യം വഹിച്ചു.
മാർക്കറ്റ് റിസർച്ച് ആൻഡ് അനാലിസിസ് സ്ഥാപനമായ വെലോസിറ്റി എംആർ നടത്തിയ സർവേയിൽ, 73 ശതമാനം ആളുകളും ലോക്ക്‍ഡൌൺ സമയത്ത് കുറഞ്ഞത് വെബ് സീരിസുകളും മറ്റും അസ്വദിക്കാനായി ഒരു പ്ലാറ്റ് ഫോം സബ്സ്ക്രിപ്ഷനെങ്കിലും വാങ്ങിയെന്നാണ് പറയുന്നത്. ഈ കണക്കുകള്‍ ഭാഗികമാണ്. കാരണം ഈ സമയത്ത് സമാരംഭിച്ചതും മൂവി റിലീസുകൾ നേരിട്ട് സ്ട്രീം ചെയ്യുന്നതുമായ നിരവധി പുതിയ വെബ് സീരീസുകളും സിനിമകളും ഉണ്ട്. ഈ വെബ് സീരിസുകളും സിനിമകളിലും ആളുകൾ ആകർഷിക്കപ്പെടുന്പോള്‍, പലരും ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷനുകളിൽ ആവശ്യപ്പെട്ടേക്കാം.
എന്നാൽ നിരവധി സേവനങ്ങളിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്നത് വളരെ ചെലവേറിയതാണ്. അത് മാത്രമല്ല കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിരവധി പ്ലാറ്റ്ഫോമുകളുടെ ട്രാക്ക് ഒരു തടസ്സവുമായേക്കും. നിങ്ങൾക്ക് വീട്ടിൽ നേരത്തെ തന്നെ ഒരു ഡിടിഎച്ച് കണക്ഷൻ ഉണ്ടെങ്കിൽ ചെലവിനു മുകളിൽ മറ്റൊരു ചെലവുമായേക്കും പുതിയ സബ്‍സ്‍ക്രിപ്‍ഷനുകള്‍.
നിങ്ങളുടെ ഈ ബുദ്ധിമുട്ട് എയർടെൽ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് പുതിയ എയർടെൽ എക്സ്സ്ട്രീം ബോക്സിലൂടെ ഈ പ്രശ്നത്തിന് പരിഹാരവും കണ്ടിരിക്കുന്നു. ഇതൊരു സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്സാണ്. അത് ഉപയോക്താക്കൾക്ക് അവരുടെ ടിവിയിൽ ഡി ടി എച്ച് ചാനലുകളും വെബ് സീരിസുകള്‍ കാണാൻ അനുവദിക്കുന്നു. അതായത് ഈ ചെറിയ ഉപകരണം ഒരേസമയം ഒരു സെറ്റ്-ടോപ്പ് ബോക്സിന്റെയും ഫയർസ്റ്റിക്കിന്റെയും ജോലി ചെയ്യുന്നു. ഡിസ്നി + , ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സീ 5 തുടങ്ങിയ സ്‍ട്രീമിംഗ് ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്‍ട്രീം ചെയ്യാന്‍ സാധിക്കും. മാത്രമല്ല നിങ്ങൾക്ക് 500ല്‍ അധികം ടിവി ചാനലുകളും ഡിടിഎച്ച് വഴി സ്ട്രീം ചെയ്യാൻ കഴിയും. മാത്രമല്ല എയർടെൽ എക്സ്സ്ട്രീം ആപ്ലിക്കേഷനിൽ തന്നെ പതിനായിരത്തിലധികം സിനിമകളുടെ ലൈബ്രറിയും ഉണ്ടെന്നതാണ്.
മറ്റൊരു പ്രധാന പ്രത്യേകത. ജനം ഇപ്പോൾ സ്മാർട്ട് ഉപകരണങ്ങളിലേക്ക് മാറുന്ന പ്രവണതയാണ്. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് എയർടെൽ ഈ രംഗത്തേക്ക് കടക്കുന്നതും. ഈ ഉപകരണം ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ളതിനാൽ, ഇതിന് ഒരു സാധാരണ ടിവിയെ കഴിവുള്ള ഒരു സ്മാർട്ട് ടിവിയായി മാറ്റാന്‍ സാധിക്കും. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഗൂഗിള്‍ പ്ലേ സ്റ്റോർ ആക്‌സസ്സു ചെയ്യാം. ഒപ്പം ക്രോം കാസ്റ്റ് ഉപയോഗിച്ച് സ്‌ക്രീൻ കാസ്റ്റുചെയ്യാൻ സ്‌മാർട്ട്‌ഫോണുകളെ അനുവദിക്കുന്നു. ടിവിയിൽ ഗെയിമുകൾ കളിക്കാം.ഇതിനു ബ്ലൂടൂത്ത് വഴി നിങ്ങൾക്ക് മൊബൈല്‍ ഫോൺ ഒരു റിമോട്ട് കൺട്രോളറായി ഉപയോഗിക്കാനും സാധിക്കും.
ഇതിനെക്കാളെല്ലാം അതിശയം ഇത് നിങ്ങളുടെ ചെലവ് പ്രശ്‍നം പൂര്‍ണമായും പരിഹരിക്കും എന്നതാണ്. കാരണം അവിടെയാണ് എയര്‍ടെല്‍ മികച്ചതാകുന്നത്. നിങ്ങൾക്ക് ഈ ഉപകരണവും വെബ് സീരിസുകളും, എയർടെൽ എക്‌സ്ട്രീം ആപ്പ് എന്നിവ തികച്ചും സൌജന്യമായിട്ടാണ് ലഭിക്കുന്നത്. അതായത് എയര്‍ടെല്ലിന്‍റെ ബ്രോഡ്‌ബാൻഡ് സേവനമായ എക്സ്ട്രീം ഫൈബർ കണക്ഷൻ എടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞതെല്ലാം നിങ്ങള്‍ക്ക് സൌജന്യമായി ലഭിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് നിങ്ങൾ പരിധിയില്ലാത്ത വിനോദം സൌജന്യമായി നേടാം. ഇപ്പോള്‍ തോന്നുന്നില്ലേ, 2020 കുറച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് ?