'എഐ അപകടകാരി, സൂക്ഷിക്കണം'; 'എല്ല'യുടെ വീഡിയോ പങ്കുവച്ച് പീറ്റേഴ്‌സണ്‍

എഐയുടെ സഹായത്തോടെ സൃഷ്ടിച്ച 'എല്ല'യുടെ രൂപമാണ് വീഡിയോയിലൂടെ തന്റെ മാതാപിതാക്കളോടെന്ന രീതിയില്‍ സംസാരിക്കുന്നത്.

ai is far more dangerous kevin pietersen shares elon musk's video joy

എഐയുടെ അപകടങ്ങളെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. എക്‌സ് തലവന്‍ എലോണ്‍ മസ്‌ക് എഐയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് പീറ്റേഴ്‌സണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'വീഡിയോ കാണുക, ഷെയര്‍ ചെയ്യുക. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരിക്കലും കുട്ടികളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുത്', കാരണമിതാണെന്നും പീറ്റേഴ്‌സണ്‍ വീഡിയോ പങ്കുവച്ച് പറഞ്ഞു.

എഐ എത്രത്തോളം ഭീഷണിയാണെന്നും വീഡിയോ വ്യക്തമാക്കുന്നു. 'എന്റെ വാക്കുകള്‍ അടയാളപ്പെടുത്തൂ, എഐ നിങ്ങള്‍ കരുതുന്നതിനേക്കാളും അപകടകരമാണ്', എന്ന് പറഞ്ഞാണ് എലോണ്‍ മസ്‌ക് സംസാരിച്ചു തുടങ്ങുന്നത്. ശേഷം സ്‌ക്രീനില്‍ 'എല്ല' എന്ന 'പെണ്‍കുട്ടി' പ്രത്യക്ഷപ്പെടും. എഐയുടെ സഹായത്തോടെ സൃഷ്ടിച്ച 'എല്ല'യുടെ രൂപമാണ് തുടര്‍ന്ന് വീഡിയോയിലൂടെ തന്റെ മാതാപിതാക്കളോടെന്ന രീതിയില്‍ സംസാരിക്കുന്നത്.

'ഞാന്‍ എല്ലയാണ്. മാതാപിതാക്കളായ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് എന്റെ ഈ രൂപം സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് നമ്മുടെ ഓര്‍മ്മകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ മറ്റൊരു ലോകത്ത് അതെല്ലാം ഡാറ്റകളാണ്.' തുടര്‍ന്നാണ് എഐ ലോകത്തെ ഫോട്ടോകളുടെ ദുരുപയോഗം സംബന്ധിച്ചും അതിലെ അപകടങ്ങളെ കുറിച്ചും 'എല്ല' മാതാപിതാക്കളോടെന്ന രീതിയില്‍ വിശദീകരിക്കുന്നത്.

 



കഴിഞ്ഞ ദിവസം എഐയെ പിന്തുണച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് രംഗത്തെത്തിയിരുന്നു. ടെക്‌നോളജി മനുഷ്യരുടെ സ്ഥാനം തട്ടിയെടുക്കില്ലെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. പക്ഷേ ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്യുക എന്നത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐ ജോലികള്‍ തട്ടിയെടുക്കില്ലെന്നും എന്നാലത് എന്നന്നേക്കുമായുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തെ എഐയും ടെക്‌നോളജിയും എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ചാണ് 45 മിനിറ്റ് നീളുന്ന പോഡ്കാസ്റ്റില്‍ അദ്ദേഹം സംസാരിച്ചത്. എഐ മനുഷ്യരുടെ ജോലികള്‍ക്ക് ഭീഷണിയല്ലേ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. എഐ ഭീഷണിയല്ലെന്നും അതിന്റെ കടന്നുവരവോടെ അവര്‍ക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ; റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്നു രൂപ വരെ അധികം 
 

Latest Videos
Follow Us:
Download App:
  • android
  • ios