വളരെ പ്രധാനപ്പെട്ട അപ്ഡേറ്റുമായി ആരോഗ്യ സേതു; അക്കൌണ്ട് ഡിലീറ്റ് ചെയ്യാം
ഇതിനൊപ്പം തന്നെ ബ്ലൂടൂത്ത് ഉപയോഗിച്ച് കൊവിഡ് 19 റിസ്ക് ലെവല്‍ അറിയാന്‍ സാധിക്കുന്ന രീതിയും പുതിയ അപ്ഡേറ്റിലുണ്ട്. ആരോഗ്യ സേതു ഡെവലപ്പര്‍മാരുടെ അറിയിപ്പ് പ്രകാരം പുതിയ അപ്ഡേറ്റ് എല്ലാ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.
ദില്ലി: കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കൊവിഡ് 19 ട്രെസിംഗ് ആപ്പ് ആരോഗ്യ സേതുവില്‍ സുപ്രധാനമായ അപ്ഡേറ്റുകള്‍. പുതിയ അപ്ഡേറ്റ് പ്രകാരം ഒരു ഉപയോക്താവിന് അക്കൌണ്ട് സ്ഥിരമായി ഡിലീറ്റ് ചെയ്ത് കളയാം. ഇതുവഴി ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ നശിപ്പിക്കാനും സാധിക്കും. പുതിയ ആരോഗ്യ സേതുആപ്പ് അപ്ഡേറ്റിലാണ് പുതിയ ഫീച്ചര്‍ ലഭ്യമായത്.
ഇതിനൊപ്പം തന്നെ ബ്ലൂടൂത്ത് ഉപയോഗിച്ച് കൊവിഡ് 19 റിസ്ക് ലെവല്‍ അറിയാന്‍ സാധിക്കുന്ന രീതിയും പുതിയ അപ്ഡേറ്റിലുണ്ട്. ആരോഗ്യ സേതു ഡെവലപ്പര്‍മാരുടെ അറിയിപ്പ് പ്രകാരം പുതിയ അപ്ഡേറ്റ് എല്ലാ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.
ഇതിനൊപ്പം മൂന്നാംകക്ഷി ആപ്പുകള്‍ക്ക് ആരോഗ്യസേതുവഴി ശേഖരിക്കുന്ന വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഇനി ആരോഗ്യ സേതു ഉപയോക്താവിന്‍റെ അനുവാദം വാങ്ങണം. ഇപ്പോള്‍ പല ആപ്പുകളും ആരോഗ്യസേതു വിവരങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലും ഉപയോഗിക്കുന്നുണ്ട്. ഇത് കൂടുതല്‍ സുരക്ഷിതമാക്കുവനാണ് ഇത്. സെറ്റിംഗ്സില്‍ ആരോഗ്യസേതു സ്റ്റാറ്റസ് ആപ്രൂവല്‍ എന്ന പേരിലാണ് ഇത് കിടക്കുന്നത്. അതേ സമയം ഈ ഫീച്ചര്‍ ഇപ്പോള്‍ ഐഒഎസില്‍ മാത്രമേ ലഭ്യമാകൂ.
സെറ്റിംഗ്സില്‍ തന്നെയാണ് ഡിലീറ്റ് യുവര്‍ അക്കൌണ്ട് എന്ന സെറ്റിംഗ്സും കിടക്കുന്നത്. പക്ഷെ ഒരു യൂസര്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്താലും അയാള്‍ നല്‍കിയ വിവരങ്ങള്‍ ഫോണില്‍ നിന്നും പൂര്‍ണ്ണമായും അപ്പോള്‍ തന്നെ മായുമെങ്കിലും, നിങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സെര്‍വറില്‍ നിന്നും 30 ദിവസം കഴിഞ്ഞെ നീക്കം ചെയ്യുവെന്നാണ് ആരോഗ്യ സേതു അധികൃതര്‍ അറിയിക്കുന്നത്.