രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവർ 20 തുല്യ വാർഷിക ഇൻസ്‌റ്റാൾമെന്റുകൾ നടത്താൻ തീരുമാനിച്ചപ്പോൾ ഭാരതി എയർടെൽ മാത്രമാണ് കൂടുതൽ തുക മുൻകൂറായി അടച്ചത്.
 

5G services to be launched by October 12 says Telecom Minister

ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന്  എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു.

"5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും" ടെലികോം മന്ത്രി പറഞ്ഞു.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. "ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും" കേന്ദ്രമന്ത്രി പറഞ്ഞു.

5ജി ഇന്ത്യയില്‍ എത്തിയാല്‍ ഏറ്റവും മാറ്റം വരാന്‍ പോകുന്ന മേഖല ഇതാണ്.!

ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവ അടുത്തിടെ നടത്തിയ ലേലത്തിൽ നേടിയ സ്പെക്‌ട്രത്തിന്‍റെ വിലയുടെ ഭാഗമായ  17,876 കോടി രൂപ കേന്ദ്രത്തില്‍ അടച്ചു കഴിഞ്ഞു. 

റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവർ 20 തുല്യ വാർഷിക ഇൻസ്‌റ്റാൾമെന്റുകൾ നടത്താൻ തീരുമാനിച്ചപ്പോൾ ഭാരതി എയർടെൽ മാത്രമാണ് കൂടുതൽ തുക മുൻകൂറായി അടച്ചത്.

എയർടെൽ 8,312.4 കോടി രൂപ അടച്ചു, നാല് വർഷത്തെ തവണകൾ മുൻകൂറായി അടച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ 5G സ്പെക്‌ട്രം ഏറ്റവും കൂടുതൽ ഏറ്റെടുക്കുന്ന കമ്പനിയാണ്. അതിന്റെ ആദ്യ ഗഡുവായ 7,864 കോടി രൂപ അടച്ചു. വോഡഫോൺ ഐഡിയ 1,680 കോടി രൂപയും ഏറ്റവും പുതിയ കമ്പനിയായ അദാനി 18.94 കോടി രൂപയും ആദ്യ ഗഡുവായി നൽകി.

ടെലികോം സ്‌പെക്‌ട്രത്തിന്റെ രാജ്യത്തെ എക്കാലത്തെയും വലിയ ലേലത്തിന് റെക്കോർഡ് 1.5 ലക്ഷം കോടി രൂപയ്ക്കാണ് ലേലം നടന്നത്. മുകേഷ് അംബാനിയുടെ ജിയോ 87,946.93 കോടി രൂപ ലേലത്തിൽ വിറ്റ എല്ലാ എയർവേവുകളുടെയും പകുതിയോളം വാങ്ങിയിരുന്നു.  സ്‌പെക്‌ട്രം അലോക്കേഷൻ കത്ത് നൽകിയതിന് ശേഷം 5ജി ലോഞ്ചിനായി തയ്യാറെടുക്കാൻ ടെലികോം സേവന ദാതാക്കളോട് വൈഷ്ണവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ചരിത്രത്തില്‍ ആദ്യമായി സ്പെക്ട്രം  മുൻകൂർ അടവുകള്‍ നടത്തിയ അതേ ദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ സ്പെക്‌ട്രം അസൈൻമെന്റ് ലെറ്ററുകൾ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതിനെ എയര്‍ടെല്‍ മേധാവി അടക്കം പ്രശംസിച്ചിരുന്നു. 

ജിയോയുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ എത്തുന്നു; അത്ഭുതപ്പെടുത്താന്‍ പോകുന്ന കാര്യങ്ങള്‍ ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios