നാല്‍പ്പത്തിയഞ്ച് ലക്ഷം എയര്‍ ഇന്ത്യ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തിൽ പേര് വിവരങ്ങള്‍, ജനനതീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
ദില്ലി: എയര്‍ ഇന്ത്യയുടെ സെര്‍വറിൽ വൻ ഡാറ്റാ ചോര്‍ച്ച. 45,00,000 ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടക്കം ചോര്‍ന്നതായാണ് വിവരം. ഫെബ്രുവരി മാസത്തിലാണ് ഇത്തരത്തിൽ ഗുരുതര തകരാറ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് രാജ്യത്തിന്‍റെ ഔദ്യോഗിക എയര്‍ലൈന്‍ കമ്പനി വ്യക്തമാക്കുന്നത്. 2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള പത്ത് വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തിൽ പേര് വിവരങ്ങള്‍, ജനനതീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഈ പ്രസ്താവനയില്‍, “തങ്ങൾ ഡാറ്റാ പ്രോസസ്സറും പരിഹാര നടപടികൾ തുടരുകയാണെന്നും, വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബാധകമായ ഇടങ്ങളിലെല്ലാം പാസ്‌വേഡുകൾ മാറ്റാൻ ഞങ്ങൾ യാത്രക്കാരോട് ആവശ്യപ്പെടുന്നു,” എയർ ഇന്ത്യ അറിയിക്കുന്നു. സൈബര്‍ ആക്രമണത്തിൽ എയര്‍ ഇന്ത്യ ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.