കൊവിഡ് 19; ചേര്‍ന്നുനില്‍ക്കാം... കൂട്ടൊരുക്കാം...

കൊവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പരിമുറുക്കം, വ്യാകുലത, വിഷാദം, അപമാനം, ഉറക്കം ഹനിക്കപ്പെടല്‍, വിവിധ തരം മനോരോഗങ്ങള്‍, മറ്റ് സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ അഭിസംബോധന ചെയ്യുന്നതിനായാണ് കൊവിഡ് 19 മാനസിക-സാമൂഹിക പിന്തുണ ക്ലിനിക്കുകള്‍ ( COVID 19 PSS) ജില്ല മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്

things we can do together to fight against covid 19

ലോകമിന്ന് കൊവിഡ് ഭീതിയില്‍ അമര്‍ന്നിരിക്കുകയാണ്. പകര്‍ച്ചവ്യാധി ഭയം, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങി കൊവിഡിനുമൊത്ത് ജീവിക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും ചിലപ്പോള്‍ ആത്മഹത്യയിലേക്ക് വരെ ജനങ്ങളെ എത്തിച്ചേക്കാം. 

'മാനസികാരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം' എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന ഈ ഒരു ഘട്ടത്തില്‍ നമ്മുടെ മുന്നില്‍ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്നോട്ടുവയ്ക്കുന്നത്. അതിനാല്‍ ഈ പ്രത്യേക സന്ദര്‍ഭത്തില്‍ ഓരോ വ്യക്തിയും മാനസികമായി കരുത്തുനേടി മഹാമാരിയേയും തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധിയേയും ഫലപ്രദമായി നേരിടേണ്ടതുണ്ട്.

കേരള മോഡല്‍ ...

കൊവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പരിമുറുക്കം, വ്യാകുലത, വിഷാദം, അപമാനം, ഉറക്കം ഹനിക്കപ്പെടല്‍, വിവിധ തരം മനോരോഗങ്ങള്‍, മറ്റ് സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ അഭിസംബോധന ചെയ്യുന്നതിനായാണ് കൊവിഡ് 19 മാനസിക-സാമൂഹിക പിന്തുണ ക്ലിനിക്കുകള്‍ ( COVID 19 PSS) ജില്ല മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്.

1. നിങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ എന്തുതന്നെയും ആകട്ടെ, അതിനായി ബന്ധപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
2. ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട ശരീര-മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അപ്പോഴും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.  െ
3. മനോരോഗ വിദഗ്ദ്ധര്‍, കൗണ്‍സിലര്‍മാര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
4. വിവിധ സര്ക്കാ ര്‍ ഏജന്‌സിയകളുമായി ലയ്‌സണിങ്ങ് ചെയ്തുകൊണ്ട് സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുമുണ്ട്.
5. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പ്രത്യേകം ക്ലിനിക്കുകളും ഇതോടൊപ്പം ആരംഭിച്ചിരിക്കുന്നു.
6. ഹെല്‍പ് ലൈന്‍ നമ്പറുകളിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്ലിനിക്കുകളുമായി ബന്ധപ്പെടാവുന്നതാണ്.
7. കൂടാതെ സര്‍ക്കാര്‍ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമായ ഇ-സഞ്ജീവനിയിലെ സൈക്യാട്രി ഒപി സേവനങ്ങളും തേടാവുന്നതാണ്.
8. പൊതുജനങ്ങള്‍ക്കായുള്ള ജില്ലാതല ഹെല്‍പ് ലൈന്‍ നമ്പറുകള്‍ - തിരുവനന്തപുരം (9846854844), കൊല്ലം (0474 2740166, 8281086130), പത്തനംതിട്ട (8281113911), ആലപ്പുഴ (7593830443), കോട്ടയം (9539355724) , ഇടുക്കി (04862226929, 9496886418), എറണാകുളം (04842351185, 9846996516) , തൃശൂര്‍ (04872383155), പാലക്കാട് (04912533323), മലപ്പുറം (7593843617, 7593843625), കോഴിക്കോട് (9495002270), വയനാട് (9400348670), കണ്ണൂര്‍ (04972734343, 9495142091), കാസര്‍കോഡ് (9072574748, 9447447888)
9. ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള ജില്ലാതല ഹെല്‍പ് ലൈന്‍ നമ്പറുകള്‍ :- തിരുവനന്തപുരം (9946463466), കൊല്ലം (9447005161), പത്തനംതിട്ട (9048804884), ആലപ്പുഴ (9400415727), കോട്ടയം (9847220929) , ഇടുക്കി (9188377551), എറണാകുളം (9446172050) , തൃശൂര്‍ (8086007999), പാലക്കാട് (8547338442), മലപ്പുറം (9745843625), കോഴിക്കോട് (8281904533), വയനാട് (7025713204), കണ്ണൂര്‍ (8593997722), കാസര്‍കോഡ് (9946895555)

Also Read:- കൊവിഡ് 19; കുട്ടികളിലെ ലക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios