Travel Tips
ചൈനയിലെ പുതിയ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ഭീതിയിൽ ലോകം
ഈ വൈറസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യയുടെ നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് റിപ്പോർട്ടുകളെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എൻസിഡിസി
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക
20 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക
മാസ്‍ക് ധരിക്കുക, രോഗികളിൽ നിന്നും അകന്നുനിൽക്കുക.
കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് അസുഖം തോന്നിയാൽ വീട്ടിൽ തന്നെ തുടരുക
വിദേശികൾക്ക് യാത്ര ചെയ്യാൻ ചൈന പൂർണമായും സുരക്ഷിതമാണെന്ന് ചൈനീസ് സർക്കാർ. ശൈത്യകാലത്ത് ഇത്തരം ശ്വാസകോശ സംബന്ധമായ അണുബാധകൾ സാധാരണമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു