Woman
മെയ് 12 നാണ് മാതൃദിനം ആഘോഷിക്കുന്നത്. പകരം വയ്ക്കാനില്ലാത്ത സ്‌നേഹമാണ് എപ്പോഴും അമ്മ.
അമ്മയ്ക്ക് എന്ത് സമ്മാനം നല്‍കിയാലും അത് പകരമാവില്ല എന്നതാണ് സത്യം.
ഈ മാതൃദിനത്തിൽ അവരെ കൂടുതൽ സന്തോഷിപ്പിക്കാൻ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മാതൃദിനത്തിൽ അമ്മയ്ക്ക് ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം തയ്യാറാക്കി കൊടുക്കാം.
മാതൃദിനത്തിൽ അമ്മമാർക്ക് വിവിധ നിറത്തിലുള്ള റോസാപ്പൂക്കൾ നൽകാം.
അമ്മയെ സിനിമ കാണാനും ബീച്ചിലുമെല്ലാം കൊണ്ട് പോകാം. അത് അവരിൽ കൂടുതൽ സന്തോഷമുണ്ടാക്കും.
വീട്ടിൽ ഒരു സർപ്രൈസ് മാതൃദിന പാർട്ടി നടത്താവുന്നതാണ്. കഴിയുമെങ്കിൽ അമ്മയുടെ സുഹൃത്തുക്കളെ വിളിക്കുന്നതും അവർക്ക് ഏറെ സന്തോഷം നൽകും.
അമ്മ വേണമെന്ന് ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന ആ സാധനം സമ്മാനമായി നൽകാം. അതും അവർക്ക് ഏറെ സന്തോഷമാകും.
സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍
സ്ത്രീകള്‍ പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍; കാരണവും
ആരോഗ്യം മെച്ചപ്പെടുത്താനും 'സ്ട്രോംഗ്' ആകാനും സ്ത്രീകള്‍ കഴിക്കേണ്ടത്
ആദ്യമായി അമ്മമാരായവര്‍ക്ക് ഇതാ ചില 'കൂള്‍' ടിപ്സ്...