Web Specials
വിഷു ദിവസത്തിന്‍റെ ഏറ്റവും പ്രധാന പ്രത്യേക രാവും പകലും തുല്യമാണെന്നതാണ്.
മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ് ഒരു വര്‍ഷത്തില്‍ രാവും പകലും തുല്യമായ രണ്ട് ദിവസങ്ങള്‍.
ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നതിനാലാണ് രാവും പകലും തുല്യമായി വിഭജിക്കപ്പെടുന്നത്.
ഇങ്ങനെ സൂര്യപ്രകാരം ഭൂമധ്യരേഖാ പ്രദേശത്ത് പതിയുന്ന രണ്ട് പ്രത്യേക ദിവസങ്ങളെയും മലയാളികള്‍ 'വിഷു' എന്ന് വിളിക്കുന്നു.
മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാ വിഷുവും മലയാളി ആഘോഷിക്കുന്നുണ്ടെങ്കിലും ഏപ്രില്‍ മാസത്തിലെ (മേടം) വിഷുവിനാണ് കൂടുതല്‍ പ്രാധാന്യം.
മലയാളികളുടെ കാര്‍ഷിക വര്‍ഷാരംഭവും മേട വിഷുവിനാണ്. അതേസമയം മലയാളിയുടെ വര്‍ഷാരംഭം ചിങ്ങം ഒന്നിനാണ്.
പണ്ട് കാർഷികോത്സവമായ വിഷു പുതിയ വർഷാരംഭമായി കരുതി. പുതുവര്‍ഷത്തിലെ കണിയും കൈനീട്ടവും വര്‍ഷം മുഴുവൻ ഐശ്വര്യം തരുമെന്നും മലയാളികൾ വിശ്വസിക്കുന്നു.
ഇത്തിരിക്കുഞ്ഞൻ, ഉള്ളിലുള്ളത് ഒറ്റമിനിറ്റിൽ 26 പേരെ കൊല്ലാനുള്ള വിഷം
നല്ല ഭക്ഷണം ഇവിടെ കിട്ടും, ഈ അഞ്ച് നഗരങ്ങളില്‍
ഹൊ, ഒടുക്കത്തെ വിലതന്നെ; കാശുകാര് പോലും വാങ്ങാൻ രണ്ടാമതൊന്നാലോചിക്കും
ടെറസിൽ പച്ചക്കറി വളർത്താം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി