Web Specials

ഡാം തകര്‍ത്തത് വ്യോമാക്രമണത്തിലൂടെ

ഇന്ന് പുലര്‍ച്ച റഷ്യന്‍ വ്യോമാക്രണത്തിലാണ് ഡാം തകര്‍ന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ട്വിറ്റ് ചെയ്തു. പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി ഉന്നതതല അടിയന്തര യോഗം ചേര്‍ന്നു. 

Image credits: Getty

ആരോപണം നിഷേധിച്ച് റഷ്യ

യുക്രൈന്‍റെ ആരോപണം റഷ്യ നിഷേധിച്ചു. മാത്രമല്ല. തങ്ങളുടെ നിയന്ത്രണത്തിലാണ് ഖേഴ്സണ്‍ പ്രവിശ്യയെന്നും ഇതിനാല്‍ യുക്രൈനാണ് ഡാം തകര്‍ത്തതെന്നും റഷ്യ ആരോപിച്ചു. 

Image credits: Getty

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

അഞ്ച് മണിക്കൂറിനുള്ളില്‍ താഴ്വാരത്തിലെ ജനവാസമേഖലകള്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. യുക്രൈന്‍ 16,000 പേരെ ഒഴിപ്പിച്ചു. 
 

Image credits: Getty

ഒന്നര വര്‍ഷത്തിനിടെ ഏറ്റവും വലിയ ആക്രമണം

പ്രത്യേക സൈനിക നടപടിയെന്ന് പേരിട്ട് റഷ്യ തുടങ്ങിവച്ച യുക്രൈന്‍ യുദ്ധം ഒന്നര വര്‍ഷം പിന്നിട്ട ശേഷമാണ് ഇത്രയും വലിയൊരു അക്രമണം യുക്രൈനിന് നേര്‍ക്ക് നടക്കുന്നത്. 

Image credits: Getty

പരാജയം മറയ്ക്കാന്‍

ലോകത്തെ രണ്ടാമത്തെ ആയുധ ശക്തിയായിരുന്നിട്ടും യുക്രൈന് മുന്നില്‍ റഷ്യ പരാജയം നേരിടുകയാണെന്നും ഇത് മറയ്ക്കാനാണ് റഷ്യ, ഡാം തകര്‍ത്തതെന്നും യുക്രൈന്‍ ആരോപിക്കുന്നു. 

Image credits: Getty

ഏറ്റവും വലുതും ഏറ്റവും പഴക്കം ചെന്നതും

1952 ല്‍ സോവിയേറ്റ് യൂണിയന്‍റെ കാലത്ത് പണിത ഡാം യുക്രൈനിലെ ഏറ്റവും വലുതും ഏറ്റവും പഴക്കം ചെന്നതുമായ ഡാമാണെങ്കിലും ഇന്നും സുരക്ഷിതമായ ഡാമായിരുന്നു നോവ കഖോവ്ക ഡാം. 

Image credits: Getty

ആണവ നിലയങ്ങള്‍ക്ക് ഭീഷണി ഇല്ലെന്ന്

യുക്രൈനിലെ ആണവ നിലയങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്ന് അന്താരാഷ്ട്രാ ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. എങ്കിലും ഡാം നിലനിന്ന ഡിനീപ്പര്‍ നദിക്കരയിലാണ് യുക്രൈന്‍റെ ആണവ നിലയമുള്ളത്. 

Image credits: wiki commons

ആശങ്കയോടെ ലോകം

റഷ്യയുടെ അപ്രതീക്ഷിത ആക്രമണത്തെ ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. 

Image credits: Getty

ഗുസ്തി താരങ്ങളുടെ സമരഭാവിയ്ക്ക് ഖാപ് പഞ്ചായത്ത്