Web Specials
നഗരത്തിലെ ആദ്യത്തെ ബിഷപ്പും രക്ഷാധികാരിയുമായ സെന്‍റ് ഫെർമിനെ ആദരിക്കുന്നതിനായി തുടങ്ങിയ ഉത്സവം.
സെന്‍റ് ഫെർമിന്‍റെ തിരുനാൾ ദിനമായ സെപ്റ്റംബർ 25 നാണ് ഈ ഉത്സവം ആദ്യം ആചരിച്ചിരുന്നത്.
പിന്നീട് 1592-ൽ ഈ ആഘോഷം ജൂലൈയിലേക്ക് മാറ്റി.
പാംപ്ലോണയുടെ ആധുനിക ഫിയസ്റ്റ ആരംഭിക്കുന്നത് ജൂലൈ 6 ന് ഉച്ചയ്ക്ക് ചുപിനാസോ എന്ന് വിളിക്കപ്പെടുന്ന പടക്കങ്ങൾ പൊട്ടിച്ചാണ്,
ചുപിനാസോയ്ക്ക് പിന്നാലെ "പാംപ്ലോണയിലെ ജനങ്ങൾ, ലോംഗ് ലൈവ് സെന്‍റ് ഫെർമിൻ" എന്ന ഗാനം ആലപിക്കും.
കാളയോട്ടമാണ് ഉത്സവത്തിന്‍റെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം. ഉത്സവ ദിനങ്ങളിലെ എല്ലാ ദിവസവും ഉച്ച തിരിഞ്ഞ് കാളപ്പോര്, അഥവാ കോറിഡ നടത്തപ്പെടുന്നു.
ജൂലൈ 7 ന് രാവിലെ മതപരമായ ആഘോഷമായ സെന്‍റ് ഫെർമിൻ ഘോഷയാത്ര നടക്കും.