Web Specials

വന്‍വില

ഈ ലോകത്ത് വളരെ വലിയ വില കൊടുത്താൽ മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ചില വസ്തുക്കളുണ്ട്. അതുപോലെ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ട് അങ്ങനെ ചിലത്. അവയിൽ ചിലത് ഇതാ. 

Image credits: Getty

വൈറ്റ് ട്രഫിൾസ്

നോർത്ത് ഇറ്റലിയിലാണ് ഇവ വളരുന്നത്. പ്രത്യേക കാലാവസ്ഥയിലേ ഇവ വളരൂ. ഇനി ഇതിന്റെ വിലയെത്രയാണ് എന്ന് അറിയുമോ? പൗണ്ടിന് ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ടരലക്ഷം രൂപ.

Image credits: Getty

മാറ്റ്‌സുടേക്ക് കൂൺ

ജപ്പാനിലെ താംബ മേഖലയില്ലാണ് ഇത് കണ്ടുവരുന്നത്. കൊറിയൻ, ജാപ്പനീസ് വിഭവങ്ങളിൽ പ്രധാനമായും ഉപയോ​ഗിക്കുന്നു. പൗണ്ടിന് 5,000 മുതൽ 1.5 ലക്ഷം രൂപ വരെ വില വരുമത്രെ. 

Image credits: Getty

അയം സെമാനി ബ്ലാക്ക് ചിക്കൻ

ഇന്തോനേഷ്യയിൽ നിന്നുള്ള പ്രത്യേകതരം കരിങ്കോഴിയാണിത്. ഇതിന്റെ രക്തമൊഴികെ ബാക്കിയെല്ലാം കറുപ്പ് നിറമാണ്. വില ഒരു ജോഡിക്ക് 3.7 ലക്ഷം വരെ വരും.

Image credits: Getty

അൽമാസ് കാവിയാർ

അപൂർവമായ പെൺ ആൽബിനോ സ്റ്റർജന്റെ മുട്ടയിൽ നിന്നുണ്ടാക്കുന്ന പ്രത്യേകതരം വിഭവമാണിത്. ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മത്സ്യമാണ്. വിഭവത്തിന് 25 ല​ക്ഷത്തിലധികം രൂപവരും. 

Image credits: Getty

യുബാരി കിംഗ് മെലോൺ

ജപ്പാനിലെ യുബാരിയിൽ നിന്നുള്ള ഇത് ഒരു ആഡംബര പഴവർ​​ഗമായിട്ടാണ് അറിയപ്പെടുന്നത് തന്നെ. സ്റ്റാറ്റസ് സിംബലായി ഇത് സമ്മാനം വരെ നൽകാറുണ്ട്. 20 ലക്ഷം രൂപയ്ക്ക് വരെ ഇത് വിറ്റുപോയിട്ടുണ്ട്. 
 

Image credits: Getty

കുങ്കുമപ്പൂവ്

റെഡ് ​ഗോൾഡ് എന്നും വിളിക്കുന്നു. പശ്ചിമേഷ്യയിൽ നിന്നുള്ള ഈ പ്രത്യേകം ഇനം കുങ്കുമപ്പൂവിന് വില എത്രയാണെന്നോ? കിലോയ്ക്ക് 3000 രൂപ. 

Image credits: Getty

കോപ്പി ലുവാക് കോഫി

സിവെറ്റ് കോഫി എന്നും ഇത് അറിയപ്പെടാറുണ്ട്. പ്രധാനമായും ഇന്തോനേഷ്യയിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. വില കപ്പിന് 8000 രൂപ മുതൽ. 

Image credits: Getty
Find Next One