Web Specials
നഗരത്തിൽ താമസിക്കാൻ തുടങ്ങിയാലുള്ള പ്രധാന പ്രശ്നമാണ് പച്ചപ്പ് എങ്ങും കാണാനില്ല എന്നത്. അതിന് പരിഹാരമുണ്ട് ഉള്ള സ്ഥലം പച്ചപ്പുള്ളതാക്കാം.
പൂക്കളും ചെടികളും പച്ചക്കറികളുമൊക്കെയായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ ഒരുപാട് കാണും. പക്ഷേ, നഗരത്തിലെ വീട്ടില്‍ സൗകര്യം കാണണമെന്നില്ല.
എന്നാൽ, ഇത്തരം അവസ്ഥകളിൽ ഇന്ന് നമുക്ക് ചെയ്യാവുന്നതാണ് ടെറസിന് മുകളിലോ ബാൽക്കണിയിലോ ഒക്കെ ഒരു കൊച്ചു ഗാർഡൻ ഒരുക്കുക എന്നത്.
ഇങ്ങനെ ഗാർഡൻ ഒരുക്കുന്നത് വഴി ഗാർഡനിംഗിലുള്ള നമ്മുടെ ഇഷ്ടം തുടരാം, നമ്മുടേതായ പച്ചപ്പിന്റെ ഒരു ഇടമുണ്ടാക്കിയെടുക്കാം തുടങ്ങി ഒരുപാട് ഗുണങ്ങളുണ്ട്.
റൂഫ്ടോപ്പ് ഗാർഡൻ, ബാൽക്കണി ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ ഇവയൊക്കെ പരീക്ഷിക്കാവുന്നതാണ്. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടും. ചൂടിൽനിന്നും മറ്റും അല്പം ആശ്വാസവും കിട്ടും.
മിക്കവാറും ഉപയോഗിക്കാതെ കിടക്കുന്ന ഇടമായിരിക്കും ടെറസ്. അത് പരമാവധി ഉപയോഗപ്പെടുത്തുക. പച്ചപ്പ് നിറഞ്ഞ പുൽത്തകിടി, ചെടികൾ, പച്ചക്കറികൾ ഒക്കെ ഇവിടെ നടാം.
ബാൽക്കണിയിൽ ഭംഗിയുള്ള ചെടികളും പൂക്കളുണ്ടാകുന്ന ചെടികളും ഒക്കെ നടാം. അവിടെത്തന്നെ നമുക്ക് ഇരിക്കാനും വായിക്കാനും ഒക്കെ പറ്റുന്ന ഒരു കുഞ്ഞിടം നമുക്കായി ഒരുക്കിയെടുക്കുകയും ചെയ്യാം.
ചുമരിൽ കുത്തനെ ചെടികൾ നടുന്നതിനാലാണ് വെർട്ടിക്കൽ ഗാർഡനെന്ന് പേര് വന്നത്. ഭിത്തികളിൽ ഘടിപ്പിക്കാവുന്ന പാത്രങ്ങൾ വാങ്ങി പരമാവധി ഇടങ്ങൾ പ്രയോജനപ്പെടുത്തി ചെടികൾ നടാം.