Web Specials
പൂക്കളുടെ കാലം കൂടിയാണ് ചിങ്ങമാസം. പൂക്കളമില്ലാതെ മലയാളിക്ക് ഒരു ഓണം ആലോചിക്കാന്‍ പോലും കഴിയില്ല.
തെക്കന്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമായി വടക്കന്‍ കേരളത്തില്‍ ഓണ സദ്യയ്ക്ക് കോഴിക്കറിയും ഉണ്ടായിരിക്കും.
ഓണത്തോട് അനുബന്ധിച്ച് സ്ത്രീകള്‍ സെറ്റ് സാരി ഉടുത്ത് വട്ടത്തില്‍ നിന്ന് പാട്ടു പാടി നടത്തുന്ന ഒരു നൃത്ത രൂപമാണ് തിരുവാതിരക്കളി
കേരളത്തിലെ ഏറ്റവും കൂടുതല്‍ വള്ളം കളി നടക്കുന്ന ജില്ല ആലപ്പുഴയാണ്. ഓണത്തോടനുബന്ധിച്ചാണ് വള്ളം കളിയുടെ സീസണ്‍ ആരംഭിക്കുന്നത്.
ഓണം ആഘോഷത്തോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ കെട്ടുന്ന ഒരു വേഷമാണ് കുമ്മാട്ടി.
ഓണത്തോട് അനുബന്ധിച്ച് പാലക്കാട് - മലപ്പുറം ജില്ലകളിലെ കൃഷി കഴിഞ്ഞ വയലുകളില്‍ കളകളെ പൂട്ടി നടത്തുന്ന കായിക വിനോദമാണ് കാളപൂട്ട്.
തൃശൂര്‍ ജില്ലയ്ക്ക് അവകാശപ്പെട്ടതാണ് പുലിക്കളി. കുടവയറുള്ള പുരുഷന്മാര്‍ പുലിയുടെ വേഷം ധരിച്ച് നഗരം ചുറ്റുന്നു.
നീണ്ട വേനല്‍ക്കാലവും കര്‍ക്കിടകത്തിലെ അതിശക്തമായ മഴയും കഴിഞ്ഞ് പുത്തന്‍ പുലരിയായി ചിങ്ങമാസം പിറക്കുമ്പോള്‍ പൂക്കളുടെ കാലം ആരംഭിക്കുകയായി.