Web Specials

മെഡലുകള്‍ ഗംഗയ്ക്ക്

ഭരണകൂടം തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നുവെന്ന് പറഞ്ഞ് ഒളിമ്പിക്സിലും മറ്റുമായി രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി പോയ ഗുസ്തിതാരങ്ങളെ തടഞ്ഞത് കര്‍ഷക നേതാക്കളാണ്.

Image credits: our own

ഖാപ് പഞ്ചായത്ത്

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ എത്തിയതിന് പിന്നാലെയാണ് സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ ഖാപ് പഞ്ചായത്ത് കൂടാന്‍ നരേഷ് ടിക്കായത്ത് ആവശ്യപ്പെട്ടത്.

Image credits: our own

നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്

സമരത്തിന് പിന്തുണ അര്‍പ്പിച്ച് ഇന്ന് നടക്കുന്ന ഖാപ് പഞ്ചായത്തില്‍ ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക നേതാക്കളാണ് എത്തിയത്. 

Image credits: our own

അഞ്ച് ദിവസത്തെ അന്ത്യശാസനം

അഞ്ച് ദിവസത്തിനുള്ളില്‍ സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ താരങ്ങളെടുക്കുന്ന എന്ത് തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്നും നരേഷ് ടിക്കായത്ത്. 

Image credits: our own

വീണ്ടും അതിര്‍ത്തി വളയും

സമരം ശക്തമാക്കാന്‍ ദില്ലിയുടെ അതിര്‍ത്തികള്‍ വളയാനും  അവശ്യസാധനങ്ങളുമായി വരുന്ന ട്രക്ക് തടയുന്ന കാര്യവും ആലോചിക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

Image credits: our own

രണ്ട് ഖാപ് പഞ്ചായത്തുകള്‍ കൂടി

ഈ വിഷയത്തില്‍ നാളെ ജൂണ്‍ 4 നുമായി രണ്ട് ഖാപ് പഞ്ചായത്തുകള്‍ കൂടി നടക്കുമെന്നും ഇവ കുരുക്ഷേത്രയിലും സോനിപ്പത്തിലുമായിരിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.  

Image credits: our own

ബ്രിജ് ഭൂഷണെ പുറത്താക്കുക

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗ് വനിതാ ഗുസ്തി താരങ്ങളോട് ലൈംഗീകാതിക്രമം നടത്തിയെന്നാണ് ഗുസ്തി താരങ്ങളുടെ പരാതി. 
 

Image credits: our own

തെളിവില്ലെന്ന് ദില്ലി പോലീസ്

ബ്രജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്നായിരുന്നു ആദ്യം ദില്ലി പോലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസ് ഈ ട്വിറ്റ് പിന്‍വലിച്ചു. 

Image credits: our own

സമരത്തിന് പിന്തുണയേറുന്നു

ഗുസ്തിക്കാരുടെ നീതിക്ക് വേണ്ടിയുള്ള സമരത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ നിന്നുള്ള പിന്തുണ ദിന്തോറും ഏറി വരുന്നു. 

Image credits: our own