Web Specials
വീട്ടിനകത്ത് ചെടികള്‍ വളര്‍ത്തിയാല്‍ മാത്രം പോര, നന്നായി പരിചരിക്കണം. ഇലകളുടെ കാര്യത്തിലും ശ്രദ്ധ വേണം. അസുഖങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാനും ഒഴിവാക്കാനും അതുവഴി കഴിയും.
വീട്ടിനകത്ത് വെക്കുന്ന ചെടികളുടെ ഇലകള്‍ കീടങ്ങള്‍ കാരണവും അന്തരീക്ഷത്തിലെ പ്രശ്‌നം കാരണവും കേടുവരാം.
ഇലകള്‍ വൃത്തിയാക്കുമ്പോള്‍ തണ്ടിന്റെ താഴെനിന്നും ഇലകളുടെ അറ്റത്തേക്ക് ആണ് വൃത്തിയാക്കേണ്ടത്. മങ്ങലുള്ള ഇലകള്‍ പറിച്ചുമാറ്റിയാല്‍ മറ്റുള്ളവയിലേക്ക് പ്രശ്‌നം ബാധിക്കുന്നത് തടയാം.
വളരെക്കാലം വീടിനകത്ത് അനക്കാതെ വെച്ചിരുന്നാല്‍ ചെടികളുടെ ഇലകളില്‍ പൊടി പറ്റിപ്പിടിക്കാം. വായു ശുദ്ധീകരിക്കുന്ന ചെടികളുടെ ഇലകള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം.
ഇന്‍ഡോര്‍ പ്ലാന്റിന്റെ ഇലകള്‍ വൃത്തിയാക്കാന്‍ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പ് വെള്ളത്തില്‍ കലക്കി വളരെ നേര്‍പ്പിച്ച് ഉപയോഗിക്കാം.
അതിനുശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകിയാല്‍ ഇലകള്‍ കീടങ്ങളെ പ്രതിരോധിക്കാന്‍ കൂടി ശേഷിയുള്ളവയാകും. വേപ്പെണ്ണയും ഇലകള്‍ കഴുകുന്ന വെള്ളത്തില്‍ ചേര്‍ക്കാം.
വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ഇലകളില്‍ സ്‌പ്രേ ചെയ്‍തശേഷം മൃദുവായ തുണിയോ പേപ്പര്‍ ടവലോ ഉപയോഗിച്ച് പതുക്കെ തുടയ്ക്കുകയാണ് വേണ്ടത്.
മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ഇലകള്‍ വൃത്തിയാക്കണം. അടുക്കള ഭാഗത്ത് വെക്കുന്ന ചെടികളുടെ ഇലകളും നിര്‍ബന്ധമായും സോപ്പുവെള്ളം ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.