Web Specials
കത്തുന്ന ചൂടാണ്. നമുക്ക് മാത്രമല്ല. നമ്മുടെ വീടുകളിലെ ചെടികൾക്കും വേണം കുറച്ച് അധികപരിചരണം. ഇല്ലെങ്കിൽ വേനൽക്കാലത്ത് അവയുടെ കാര്യം കഷ്ടത്തിലാകും. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതാണ് മിക്ക ഇൻഡോർ പ്ലാന്റുകൾക്കും നല്ലത്. ചെടിക്ക് വാട്ടം തോന്നിയാൽ ചെടിയുടെ സ്ഥലം മാറ്റിനോക്കാം.
ചൂട് കാറ്റടിക്കുന്നതും ചെടികൾക്ക് അത്ര നല്ലതല്ല. അതിനാൽ, ചെറിയ ചെടികളെ വലിയ ചെടികളുടെ ഇടയിൽ വയ്ക്കാം.
വേനൽക്കാലത്ത് ചില ചെടികളുടെ ഇലകൾ മഞ്ഞയാകാറുണ്ട്. ആ ഇലകൾ മുറിച്ച് കളയേണ്ടതില്ല. ചിലപ്പോൾ കാലാവസ്ഥ മാറുമ്പോൾ പച്ചനിറമാകാനും സാധ്യതയുണ്ട്.
വേനൽക്കാലത്ത് റീ പോട്ടിംഗ് ഒഴിവാക്കാം. വേരുകൾക്കും മറ്റും കേടുപാടുണ്ട് എന്ന് തോന്നിയാലും വേനൽക്കാലം കഴിഞ്ഞ ശേഷം മാറ്റിനടുന്നതാണ് നല്ലത്.
വേനൽക്കാലത്ത് ചെടികൾക്ക് നല്ലപോലെ വെള്ളം ആവശ്യമാണ്. അതിനാൽ, നന്നായി ജലാംശം കിട്ടുന്നത് പോലെ സാവധാനത്തിലും ആഴത്തിലും വെള്ളം നനച്ച് കൊടുക്കാം.
പെട്ടെന്ന് താപനില മാറുന്നത് ചെടികളെ ബാധിക്കും. ഉദാ: രാവിലെ വലിയ ചൂടും രാത്രി എസിയുടെ തണുപ്പും. അത്തരം സാഹചര്യത്തിൽ ചെടികളെ താപനില അധികം വ്യത്യാസപ്പെടാത്ത ഒരിടത്തേക്ക് വയ്ക്കാം.
നിങ്ങളുടെ ഇൻഡോർ പ്ലാന്റുകൾക്ക് വളം നൽകാനുള്ള ഏറ്റവും നല്ല സമയമാണിത്. NPK അനുപാതമുള്ള വളം തിരഞ്ഞെടുക്കാം.